യുവതിയെ പിന്തുടർന്ന കേസിൽ  ബി.ജെ.പി നേതാവി​െൻറ മകൻ റിമാൻഡിൽ 


ച​​​​ണ്ഡി​​​​ഗ​ഢ്: അ​ർ​ധ​രാ​ത്രി യു​​​വ​​​തി​​​യെ കാ​​​റി​​​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​​സി​​ൽ ഹ​​​രി​​​യാ​​​ന ബി.​​​ജെ.​​​പി അ​​​ധ്യ​​​ക്ഷ​​​ൻ സു​​​​ഭാ​​​​ഷ്​ ബ​​​​റ​​​​ല​​​​യു​​​​ടെ മ​​​​ക​​​​ൻ വി​​​കാ​​​സ്​ ബ​​​റ​​​ല​​യെ​യും സു​ഹൃ​ത്തി​നെ​യും പൊ​​ലീ​​സ്​ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പൊ​ലീ​സി​​െൻറ ആ​വ​ശ്യ​​പ്ര​കാ​രം കോ​ട​തി ഇ​രു​വ​രെ​യും ര​ണ്ടു​ദി​വ​സ​ത്തെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ഇ​വ​രെ സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി​ച്ച്​ തെ​ളി​വെ​ടു​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.
ച​​​​ണ്ഡി​​​​ഗ​ഢി​ലെ ​െസ​ക്​​ട​ർ 26 പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ വി​കാ​സ്​ ബ​റ​ല​യെ ക​ന​ത്ത പൊ​ലീ​സ്​ സം​ര​ക്ഷ​ണ​യി​ലാ​ണ്​ ഉ​ച്ച​ക്ക്​ 2.20ഒാ​ടെ ജി​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. മു​ഖം ട​വ​ൽ​കൊ​ണ്ട്​ മ​റ​ച്ചു​കൊ​ണ്ടാ​ണ്​ വി​കാ​സ്​ ബ​റ​ല കോ​ട​തി​യി​ലെ​ത്തി​യ​ത്. ആ​ഗ​സ്​​റ്റ്​ നാ​ലി​ന്​  രാ​​​​ത്രി 12.35ഒാ​​​​ടെ​​​യാ​​​ണ്​ ച​​​​ണ്ഡി​​​​ഗ​​​​ഢി​​​​ലെ മ​​​​ധ്യ​​​​മാ​​​​ർ​​​​ഗി​​​​ൽ വി​​​​കാ​​​​സ്​ ബ​​​​റ​​​​ല​​​യും (23) സു​​​​ഹൃ​​​​ത്ത്​ ആ​​​​ശി​​​​ഷ്​ കു​​​​മാ​​​​റും (22) മു​​​​തി​​​​ർ​​​​ന്ന ​െഎ.​​​​എ.​​​​എ​​​​സ്​ ഉ​​​​ദ്യോ​​​​ഗ​​​​സ്​​​​​ഥ​​െൻറ മ​​​​ക​​​​ൾ വ​​​ർ​​​ണി​​​ക കു​​​ണ്ഡു​​​വി​​െൻറ കാ​​​ർ പി​​​ന്തു​​​ട​​​രു​​​ക​​​യും ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്​​​​ത​​​ത്. 

ക​​ു​റ്റ​കൃ​ത്യം ന​ട​ന്ന​യു​ട​ൻ പൊ​ലീ​സ്​ ഇ​​​രു​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രെ നി​സ്സാ​ര വ​കു​പ്പ​ു​ക​ൾ ചു​മ​ത്തി കേ​​​സെ​​​ടു​​​ത്ത്​ വി​​​ട്ട​​​യ​​​ച്ചി​​​രു​​​ന്നു​വെ​ങ്കി​ലും സം​​​ഭ​​​വ​​ം വി​വാ​ദ​മാ​വു​ക​യും ദേ​ശീ​യ​ത​ല​ത്തി​ൽ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ പി​ന്നീ​ട്​ ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. 

Tags:    
News Summary - Chandigarh stalking case: Vikas Bharala, friend remanded to 2 days Read more at: http://www.oneindia.com/india/chandigarh-stalking-case-vikas-bharala-friend-remanded-to-2-days-police-custody-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.