ന്യൂഡൽഹി: ഹാഥറസ് സംഭവത്തിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിെൻറ ട്വീറ്റ് വൈറലാവുന്നു. ആയുധ ലൈസൻസ് തന്നാൽ ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളാം എന്നാണ് ചന്ദ്രശേഖർ ആസാദ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്.
''സ്വയം പ്രതിരോധം തീർത്ത് ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന എല്ലാവർക്കും ഉറപ്പ് നൽകുന്നു. രാജ്യത്തെ 20 ലക്ഷം ബഹുജൻ സമുദായങ്ങൾക്ക് എത്രയും പെട്ടെന്ന് ആയുധ ലൈസൻസ് നൽകാൻ ഞങ്ങൾ ആവശ്യപെടുകയാണ്. തോക്കുകളും പിസ്റ്റളുകളും വാങ്ങാൻ ഞങ്ങൾക്ക് 50 ശതമാനം സബ്‌സിഡി അനുവദിക്കണം. ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളാം''- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ഹാഥറസിൽ 19 കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നേരത്തെ, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വൻ പ്രതിഷേധം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.