ബംഗളൂരു: ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങൾ തേടി ഐ.എസ്.ആർ.ഒയുടെ മൂന്നാം ദൗത്യം ചാന്ദ്രയാൻ-3 വെള്ളിയാഴ്ച ബഹിരാകാശത്തേക്കു കുതിക്കും. ഉച്ചക്ക് 2.35ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഇസ്രോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽ.വി.എം-3യുടെ (ലോഞ്ച് വെഹിക്കിൾ മാർക്ക്-3) ചിറകിലേറിയാണ് യാത്ര. 25 മണിക്കൂറും 30 മിനിറ്റും നീളുന്ന കൗണ്ട്ഡൗണിന് വ്യാഴാഴ്ച ഉച്ചക്ക് 1.05ന് തുടക്കമായി.
പൂർണ ആത്മവിശ്വാസത്തോടെയാണ് ചാന്ദ്രയാൻ-3ന്റെ വിക്ഷേപണത്തിനൊരുങ്ങുന്നതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. വ്യാഴാഴ്ച വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ചന്ദ്രനിൽ പേടകം ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ആഗസ്റ്റ് 24 ആണെന്ന് കണ്ടെത്തി വിക്ഷേപണം വെള്ളിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു. ചാന്ദ്രയാൻ-രണ്ടിന്റെ തുടർച്ചയാണ് പുതിയ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.