സിനിമ ട്രെയിലർ കാണാൻ​ തിയറ്റർ തകർത്ത്​ ആരാധകർ; വിഡിയോ

വിശാഖപട്ടണം: തെന്നിന്ത്യൻ താരവും രാഷ്​ട്രീയ നേതാവുമായ പവൻ കല്യാണിന്‍റെ പുതിയ ചിത്രത്തിന്‍റെ ​ട്രെയിലർ റിലീസിന്​ ആരാധകർ തിയറ്റർ തകർത്തു. ആന്ധ്രപ്രദേശ്​ വിശാഖപട്ടണം സഘം ശരത്​ തിയറ്ററിലാണ്​ സംഭവം.

ട്രെയിലർ റിലീസായതോടെ ആരാധകർ തിയറ്ററിന്‍റെ മുൻവശത്തെ ചില്ലു തകർത്ത്​ തിയറ്ററിന്​ അകത്തേക്ക്​ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു. ആരാധകർ ചില്ല്​ തകർത്ത്​ അകത്തേക്ക്​ കയറുന്നതും ഒരാൾ വീണുകിടക്കുന്നതും വിഡിയോയിൽ കാണാം.

തിങ്കളാഴ്ചയാണ്​ പുതിയ ചിത്രമായ 'വക്കീൽ സാബി'ന്‍റെ ട്രെയിലർ റിലീസ്​ ചെയ്​തത്​. ഹോളിയോട്​ അനുബന്ധിച്ചായിരുന്നു റിലീസ്. വൈകിട്ട്​ നാലുമണിക്ക്​ വളരെ കുറച്ച്​ തിയറ്ററിൽ മാത്രമാണ്​ ട്രെയിലർ റിലീസ്​ ചെയ്​തത്​. തിങ്കളാഴ്ച ഉച്ച രണ്ടുമണിയോടെ തന്നെ ആരാധകർ തിയറ്ററിന്​ പുറത്ത്​ തടിച്ചുകൂടി പൂജ നടത്തുകയും തേങ്ങ ഉടക്കുകയും ചെയ്​തിരുന്നു.

രണ്ടുവർഷത്തിന്​ ശേഷം തെലുഗു സിനിമിയിലേക്ക്​ പവൻ കല്യാണിന്‍റെ തിരിച്ചുവരവാണ്​ വക്കീൽ സാബിലൂടെ നടക്കുക. ബോളിവുഡ്​ താരം അമിതാഭ്​ ബച്ചന്‍റെ പിങ്ക്​ എന്ന ചിത്രത്തിന്‍റെ തെലുഗു റീമേക്കാണ്​ വക്കീൽ സാബ്​. 


Tags:    
News Summary - Chaos erupted at theatre in Visakhapatnam fans gathered for the launch of the trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.