ബംഗളൂരു: എഴുത്തുകാരൻ കാഞ്ച െഎലയ്യക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത് പിൻവലിക്കണമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ ആവശ്യപ്പെട്ടു. ജാതി വ്യവസ്ഥക്കെതിരെ നിരന്തര വിമർശനമുന്നയിക്കുന്ന കാഞ്ച െഎലയ്യക്കെതിരെ പുസ്തക രചനയുടെ പേരിൽ കേസെടുത്തത് അസംബന്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ അതിക്രമവുമാണ്.
ഇൗ സംഭവം തെളിയിക്കുന്നത് ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകരടക്കം നേരിടേണ്ടി വരുന്ന അപകടകരമായ സ്ഥിതിയാണ്. കാഞ്ച െഎലയ്യയുടെ പുസ്തക നിരോധനം എന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് സംരക്ഷണം നൽകേണ്ടത് അധികൃതരുടെ ബാധ്യതയാണ്. ഇതിനെതിരായ ഭീഷണികൾക്കും ആക്രമണങ്ങൾക്കും പിന്നിലുള്ള ക്രിമിനലുകളെ നീതിക്കു മുന്നിൽ കൊണ്ടുവരണം. ഇത്തരം ഭീഷണികൾ നേരിട്ട പലരും കൊല്ലപ്പെട്ടതായും ഗൗരി, കൽബുർഗി, പൻസാരെ, ദാഭോൽകർ വധങ്ങളെ സൂചിപ്പിച്ച് ആംനസ്റ്റി ഇൻറർനാഷനൽ ഇന്ത്യ ഡയറക്ടർ അസ്മിത ബസു ചൂണ്ടിക്കാട്ടി.
കാഞ്ച െഎലയ്യയുടെ പുതിയ കൃതിയായ ‘സാമാജിക സ്മഗ്ലരുലു കോമതൊല്ലു’ (വൈശ്യർ സാമൂഹിക കൊള്ളക്കാർ) ഇന്ത്യയിലെ ജാതിവ്യവസ്ഥക്ക് പിന്നിലെ സാമൂഹിക- സാമ്പത്തിക ചൂഷണത്തെ പ്രതിപാദിക്കുന്നതാണ്. എന്നാൽ, ഇൗ കൃതി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വൈശ്യ സമുദായക്കാർ അദ്ദേഹത്തിനെതിരെ പ്രതിഷേധവും അക്രമവുമായി രംഗത്തെത്തുകയായിരുന്നു. പുസ്തകം വൈശ്യ സമുദായത്തിെൻറ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 12ന് തെലങ്കാന കോടതിയിൽ കാഞ്ച െഎലയ്യക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.