ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാനം പാകിസ്താനിലിറക്കി; കാരണം വ്യക്തമല്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

കറാച്ചി: ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാനം പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിലിറക്കി. 12 യാത്രക്കാരുമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനമാണ് പ്രാദേശിക സമയം 12.10ന് കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയത്.

ചാർട്ടേഡ് വിമാനം കറാച്ചിയിൽ ഇറങ്ങിയ വാർത്ത സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് സ്ഥിരീകരിച്ചു. ഇന്ത്യയിൽ നിന്നാണ് വിമാനം പറന്നുയർന്നതെന്നും രാജ്യവുമായി ഇതിന് ബന്ധമില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം സാങ്കേതിക തകരാറിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. ജൂലൈ അഞ്ചിന് സ്‌പൈസ് ജെറ്റിന്റെ ഡൽഹി-ദുബൈ വിമാനത്തിന്റെ ഫ്യൂവർ മീറ്ററിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് കറാച്ചിയിലേക്ക് തിരിച്ചു വിട്ടിരുന്നു.

ജൂലൈ 17ന് ഇൻഡിഗോയുടെ ഷാർജ-ഹൈദരാബാദ് വിമാനം എഞ്ചിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതലിന്‍റെ ഭാഗമായി കറാച്ചിയിലേക്ക് തിരിച്ചു വിട്ടിരുന്നു.

Tags:    
News Summary - Charter Plane Carrying 12 Passengers from Hyderabad Lands at Karachi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.