കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് മരണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിർഭും ജില്ലയിലെ ലോക്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാറാംചക് മൈനിങ് കമ്പനിയിലാണ് സംഭവം.

കൽക്കരി പൊടിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. കൽക്കരി ഖനനത്തിനായി സ്‌ഫോടനം നടത്തുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വർഷവും പശ്ചിമ ബം​ഗാളിൽ കൽക്കരി ഖനിയിൽ സമാന രീതിയിൽ അപകടമുണ്ടായിരുന്നു.

Tags:    
News Summary - Seven dead in coal mine explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.