ചെന്നൈ: എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയ കേസിൽ ക്രിസ്ത്യൻ പുരോഹിതൻ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെല്ലൂർ സായ്നാഥപുരം ഫാ. സാധു സത്യരാജ്(58), തമിഴക മക്കൾ മുന്നേറ്റ കഴകം വെല്ലൂർ ജില്ല സെക്രട്ടറി ദേവ (40), സഹോദരൻ അൻപു (35) എന്നിവരാണ് പ്രതികൾ.
അബൂദബിയിൽ എൻജിനീയറായ ചെങ്കൽപട്ട് സ്വദേശി ശ്രീനിവാസനാണ് തട്ടിപ്പിനിരയായത്. 2017ൽ ശ്രീനിവാസെൻറ മകന് വെല്ലൂർ സി.എം.സി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 2018ൽ പ്രവേശനം ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും നടന്നില്ല. തുടർന്നാണ് ശ്രീനിവാസൻ വെല്ലൂർ ക്രൈംബ്രാഞ്ച് പൊലീസിൽ പരാതി നൽകിയത്. ദേവ, അൻപു എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.