ന്യൂഡൽഹി: ചെക് മടങ്ങൽ അടക്കമുള്ള ചെറുകിട സാമ്പത്തിക കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ ഒഴിവാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണനയിൽ. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങൾ കുറച്ച് വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ടാണ് സർക്കാറിെൻറ പുതിയ നീക്കം. അക്കൗണ്ടിൽ പണമില്ലാതെ ചെക് മടങ്ങൽ പോലുള്ള കുറ്റങ്ങൾക്ക് ജയിൽ ശിക്ഷയോ, പിഴയോ രണ്ടും കൂടിയോ നൽകുന്നത് അടക്കമുള്ള, പാർലമെൻറിെൻറ 19 ചട്ടങ്ങൾ ഭേദഗതി ചെയ്യാനാണ് നീക്കം.
ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിൽനിന്നും മറ്റു വിവിധ വിഭാഗങ്ങളിൽ നിന്നും സർക്കാർ അഭിപ്രായം ക്ഷണിച്ചിരിക്കുകയാണ്. കോവിഡ് വ്യാപാരമേഖലയുടെ പ്രവർത്തനങ്ങൾ തകിടം മറിച്ച സാഹചര്യത്തിൽ ഇത്തരം സാമ്പത്തിക വീഴ്ചകൾ കുതിച്ചുയരുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. നിലവിൽ വഞ്ചനാകുറ്റത്തിെൻറ പരിധിയിലാണ് ഇത്തരം ചെറുകിട സാമ്പത്തിക കുറ്റങ്ങൾ ഉൾപ്പെടുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പോലുള്ളവ ഭേദഗതി ചെയ്ത് വിവിധ സാമ്പത്തിക വീഴ്ചകൾ ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റുകയാണ് ലക്ഷ്യം. അൺറെഗുലേറ്റഡ് നിക്ഷേപ പദ്ധതി നിരോധ നിയമത്തിെൻറ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളിലും ഭേദഗതി മുന്നോട്ടുെവക്കുന്നുണ്ട്.
ഭേദഗതി നടപടി മുന്നോട്ടുപോവാൻ, ആർ.ബി.ഐ, നബാർഡ്, സർഫാസി, ഇൻഷുറൻസ് തുടങ്ങി വിവിധ നിയമങ്ങളിൽ സമവായം ഉണ്ടാവണം.
ഇതു സംബന്ധിച്ച് ധനമന്ത്രാലയം നിർദേശങ്ങൾ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. ധനമന്ത്രാലയത്തിനു കീഴിലെ സാമ്പത്തിക സേവന വിഭാഗം അഥവാ ബാങ്കിങ് വകുപ്പാണ്, സംസ്ഥാന സർക്കാറുകളിൽനിന്നും പൊതു സമൂഹത്തിൽ നിന്നും എൻ.ജി.ഒ, അക്കാദമിക് വിദഗ്ധർ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ അഭിപ്രായം ക്ഷണിച്ചിരിക്കുന്നത്.
ജൂൺ23നകം അഭിപ്രായങ്ങൾ അയക്കണെമന്നാണ് നിർദേശം. ഇവ സ്വരൂപിച്ച് പഠനം നടത്തിയാവും കേന്ദ്രം മുന്നോട്ടുപോവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.