ചെന്നൈ: പിതാവ് നിര്‍മിക്കുന്ന സിനിമ മുടങ്ങിയതോടെ പണം കണ്ടെത്താന്‍ ആടുകളെ മോഷ്ടിച്ച സഹോദരങ്ങള്‍ അറസ്റ്റിലായി. ചെന്നൈയിലാണ് സംഭവം. ന്യൂ വാഷര്‍മെന്‍പേട്ടിലെ നിരഞ്ജന്‍ കുമാര്‍, ലെനിന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ മൂന്നു വര്‍ഷമായി ആടു മോഷണം പതിവാക്കിയിരുന്നു. സംശയം തോന്നാതിരിക്കാന്‍ ആട്ടിന്‍ കൂട്ടങ്ങളില്‍നിന്ന് ഒന്നോ രണ്ടോ ആടുകളെ മാത്രമാണ് ഇവര്‍ ഓരോ തവണയും മോഷ്ടിച്ചിരുന്നത്. ചെങ്കല്‍പേട്ട്, മാധവരം, മിഞ്ഞൂര്‍, പൊന്നേരി എന്നിവിടങ്ങളിലൂടെ കാറില്‍ കറങ്ങിയായിരുന്നു ആടുകളെ കണ്ടെത്തിയിരുന്നത്. ഇത്തരത്തില്‍ ദിവസം 8000 രൂപ വരെ ഇവര്‍ നേടിയിരുന്നത്രെ.
ഇത്തവണ തങ്ങളെ നായകരാക്കി പിതാവ് ഒരുക്കുന്ന സിനിമ മുടങ്ങിയതിനെ തുടര്‍ന്നാണ് ഇവര്‍ ആടിനെ പിടിക്കാന്‍ ഇറങ്ങിയത്. ഇവരുടെ പിതാവ് 'നീ താന്‍ രാജ' എന്ന പേരില്‍ നിര്‍മിക്കുന്ന സിനിമയില്‍ നിരഞ്ജനും ലെനിനുമായിരുന്നു നായകന്‍മാര്‍. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സിനിമ നിന്നപ്പോള്‍ പിതാവിനെ സഹായിക്കാന്‍ ഇരുവരും വീണ്ടും ആടിനെ തപ്പി ഇറങ്ങി.
ഒക്ടോബര്‍ 9ന് നടന്ന കവര്‍ച്ചയിലാണ് ഒടുവില്‍ ഇരുവരും അറസ്റ്റിലായത്. മാധവരം പൊലീസാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.