ചെന്നൈ: കോവിഡ് ബാധിതന് ചികിത്സ വൈകിയെന്ന് ആരോപിച്ച മാധ്യമ പ്രവർത്തകനെതിരെ ചെന്നൈയിൽ കേസ്. മുതിർന്ന മാധ്യമ പ്രവർത്തകനായ വരദരാജനെതിരെയാണ് കേസെടുത്തത്.
വരദരാജെൻറ പ്രസ്താവനക്കെതിരെ തമിഴ്നാട് ആരോഗ്യമന്ത്രി ഡോ. പി വിജയഭാസ്കർ രംഗത്ത് വന്നിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ ജയിലിലടക്കുന്ന നടപടികളിലേക്ക് പോകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സി.ബി.സി.ഐ.ഡി വരദരാജനെതിരെ കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലേയും ദുരന്തനിവാരണ നിയമത്തിലേയും വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.
രാജ്യത്ത് േരാഗബാധിതരുടെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. മെയ് 31 മുതൽ 1000ന് മുകളിലാണ് തമിഴ്നാട്ടിലെ രോഗബാധിതർ. ദിവസത്തിൽ ഏകദേശം പത്തിനു മുകളിൽ മരണവും സംഭവിക്കാറുണ്ട്. ചെന്നൈയിൽ 23,000ത്തിന് മുകളിലാണ് കോവിഡ് ബാധിതരുള്ളത്. 200ൽപരം ആളുകൾ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
എല്ലാവിധത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളും കൈക്കൊള്ളുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും രോഗബാധിതരുടേയും മരണങ്ങളുടേയും എണ്ണം കുത്തനെ കൂടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.