ജഡ്ജിമാർക്കെതിരെ ആരോപണം ഉന്നയിച്ച ജസ്റ്റിസ് കർണനെതിരെ വീണ്ടും കേസ്

ചെന്നൈ: ജഡ്ജിമാർക്കെതിരെ ആരോപണം ഉന്നയിച്ച ഹൈകടതി മുൻ ജഡ്ജി സി.എസ് കർണനെതിരെ വീണ്ടും കേസ്. ഹൈകോടതിയിലെയും സുപ്രീംകോടതിയിലെയും സിറ്റിങ്ങ്, മുൻ ജഡ്ജിമാരെ വിമർശിച്ചതിന് മദ്രാസ് ഹൈകോടകിയിലെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് ചെന്നൈ സൈബർസെൽ പൊലീസ് കേസെടുത്തത്. സെക്ഷൻ 153, 509 പ്രകാരമാണ് കേസ്.

സ്ത്രീകൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും ജുഡീഷ്യൽ ഓഫീസർമാർ, ജഡ്ജിമാർ എന്നിവരുടെ ഭാര്യമാരെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുമെന്ന് പറഞ്ഞ് വിഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് കർണനെതിരെ മുതിർന്ന അഭിഭാഷകർ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്കും പരാതി അയച്ചിരുന്നു.

സ്ത്രീകളുടെ അന്തസ്സിന് ക്ഷതമേൽപ്പിച്ചെന്നും വിഷയത്തിൽ ഗൗരവമായി അന്വേഷണം നടത്തണമെന്നും കത്തിൽ അഭിഭാഷകർ അവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ചില ജഡ്ജിമാർ 'കോടതിയിലെ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചു' എന്നുൾപ്പെടെ കർണൻ വിഡിയോയിൽ പരാമർശിച്ചിരുന്നു.

കോടതിയലക്ഷ്യകേസിൽ 2017 മെയിൽ കർണനെ ആറുമാസം സുപ്രീംകോടതി ശിക്ഷിച്ചിരുന്നു.

Tags:    
News Summary - Chennai Police book former HC judge CS Karnan over remarks on judges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.