കർഷകരുടെ ഭൂമി ഏറ്റെടുക്കാം; സേലം-ചെന്നൈ എക്​സ്​പ്രസ്​ ഹൈവേക്ക്​ സുപ്രീംകോടതിയുടെ പച്ചകൊടി

ന്യൂഡൽഹി: സേലം-ചെന്നൈ എകസ്​പ്രസ്​ ഹൈവേക്ക്​ സുപ്രീംകോടതിയുടെ പച്ചകൊടി. പദ്ധതിക്കായി കൃഷി ഭൂമി ഏറ്റെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. നേരത്തെ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന്​ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

10,000 കോടി ചെലവിലാണ്​ സേലം-ചെന്നൈ എക്​സ്​പ്രസ്​ ഹൈവേ പദ്ധതി നടപ്പാക്കുന്നത്​. ഇതിനെതിരെ മദ്രാസ്​ ഹൈകോടതിയിൽ ഹരജി വരികയും നിർമാണ പ്രവർത്തനങ്ങൾ നിർത്താൻ കോടതിയിൽ നിന്ന്​ ഉത്തരവ്​ ഉണ്ടാവുകയും ചെയ്​തിരുന്നു. ഇതിനെതിരെ ദേശീയ പാത അതോറിറ്റിയാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

277 കി.മീറ്റർ ദുരത്തിൽ സേലത്ത്​ നിന്ന്​ ചെന്നൈ വരെ എട്ട്​ വരി പാതയാണ്​ ഒരുങ്ങുന്നത്​. എക്​സ്​പ്രസ്​ ഹൈവേ വരുന്നതോടെ സേലം-ചെന്നൈ യാത്രസമയം മൂന്ന്​ മണിക്കൂറായി കുറയും. നിലവിൽ ഇത്​ ആറ്​ മണിക്കൂറാണ്​. 

Tags:    
News Summary - Chennai To Salem In Just 3 Hours? Court Order Unlocks 8-Lane Highway Plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.