ന്യൂഡൽഹി: വണ്ടിച്ചെക്ക് കേസുകളിലെ പ്രതികൾക്ക് കഠിനശിക്ഷ നൽകേണ്ടത് ആവശ്യെമന്ന് ഡൽഹി കോടതി. ചെക്ക് കേസിലെ പ്രതിക്ക് എട്ടുമാസം ജയിൽശിക്ഷയും നഷ്ടപരിഹാരമായി പരാതിക്കാരന് 20 ലക്ഷം രൂപയും നൽകണെമന്ന മജിസ്ട്രേറ്റ്കോടതി വിധി ശരിവെച്ചാണ് ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി പുലസ്ത്യ പർമചല ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ദൈനംദിനജീവിതത്തിൽ പണത്തിന് പകരം കൈമാറ്റം ചെയ്യാവുന്ന രേഖ എന്ന നിലയിലാണ് ചെക്കുകളെ കാണുന്നത്. ഇക്കാരണം കൊണ്ടുതന്നെ അതിെൻറ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടിൽ പണമില്ലാതെ ചെക്കുകൾ നൽകി വഞ്ചിക്കുന്നവർക്ക് കഠിനശിക്ഷ തന്നെ നൽകണം. കേസിൽ ജയിൽശിക്ഷ വിധിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയിൽ അപാകതയില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.