ചേതൻ ഭഗത്തിനെ​ 'വലിയ വാക്കുകളിൽ'അഭിനന്ദിച്ച്​ തരൂർ; ഹെൻറമ്മൊ എന്ന്​ നെറ്റിസൺസ്​

ഴുത്തുകാരൻ ചേതൻ ഭഗത്തി​നെ അഭിനന്ദിച്ചുകൊണ്ട്​ ശശിതരൂർ പോസ്​റ്റിട്ടതാണ്​ എല്ലാത്തി​െൻറയും തുടക്കം. കഴിഞ്ഞ ദിവസം ടൈംസ്​ ഒാഫ്​ ഇന്ത്യയിൽ എഴുതിയ കോളത്തെചൊല്ലിയാണ്​ തരൂർ ചേതനെ അഭിനന്ദിച്ചത്​. 'നമ്മുടെ രാജ്യത്തെ ബാധിക്കുന്ന പ്രശ്​നങ്ങളെപറ്റിയും അതിൽ നാം ചെയ്യേണ്ടതെന്നും ചേതൻ കൃത്യമായി പറഞ്ഞു. രചനയുടെ ലാളിത്യവും വ്യക്​തതയുമാണ്​ ചേത​െൻറ മഹത്വം. അദ്ദേഹത്തി​െൻറ സന്ദേശം വ്യക്തമാണ്. സർക്കാരിലെ അദ്ദേഹത്തി​െൻറ ആരാധകർ ഇക്കാര്യങ്ങൾ മനസിലാക്കുമെന്ന്​ ഞാൻ പ്രതീക്ഷിക്കുന്നു'എന്നായിരുന്നു തരൂർ കുറിച്ചത്​.

ഇതിന്​ മറുപടിയായി 'എന്നെ തരൂർ അഭിനന്ദിച്ചതിൽ സന്തോഷമുണ്ടെന്നും അടുത്ത തവണ തരൂരിന്​ മാത്രം സ്വന്തമായ കുറച്ച്​ വലിയ വാക്കുകൾ ഉപയോഗിച്ച്​ എന്നെ പുകഴ്​ത്തണമെന്നും' ചേതൻ ഭഗത്ത്​ ട്വീറ്റ്​ ചെയ്​തു. ഇത്​ ശ്രദ്ധയിൽപെട്ട തരൂർ ത​െൻറ സ്വതസിദ്ധമായ ​ശൈലിയിൽ കടുത്ത വാക്​ പ്രയോഗം നടത്തുകയായിരുന്നു.


തരൂറോ​സോറസ്​

തരൂർ ഉപയോഗിച്ച്​ പ്രശസ്​തമാക്കിയ വാക്കുകളെ കുറിക്കാനുള്ള പ്രയോഗമാണ്​ തരൂറോ​സോറസ്​. ഇത്തരം വാക്​ പ്രയോഗങ്ങൾ തങ്ങൾ യൂനിവേഴ്​സിറ്റി തലത്തിൽ തന്നെ ഉപയോഗിച്ചിരുന്നെന്നും സംവാദങ്ങളിൽ തുടർച്ചയായി പ​െങ്കടുത്തതാണ്​ തനിക്കീ വാക്കുകളിൽ വ്യൂൽപ്പത്തി നേടാൻ സഹായിച്ചതെന്നും തരൂർ പറഞ്ഞിട്ടുണ്ട്​. ത​െൻറ അസാധാരണ വാക്കുകളെകുറിച്ച്​ 'ശശി തരൂർ, തരൂറോസോറസ്​'എന്നൊരു ഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്​. ഇവിടെ ചേതൻ ഭഗത്തിനെ തരൂർ പുകഴ്​ത്തിയത്​ ഇങ്ങിനെയാണ്​.

Sure, @chetan_bhagat! It's clear you are not sesquipedalian nor given to rodomontade. Your ideas are unembellished with tortuous convolutions & expressed without ostentation. I appreciate the limpid perspicacity of today's column."

'തീർച്ചയായും, ചേതൻ ഭഗത്'

വലിയ വാക്കുകളുപയോഗിക്കുന്നയാളോ പൊങ്ങച്ചക്കാരനോ അല്ല താങ്കളെന്ന് വ്യക്തമാണ്. താങ്കളുടെ ആശയങ്ങൾ സങ്കീർണതകളില്ലാത്തതും പ്രകടനപരതയില്ലാത്തതുമാണ്. ഇന്നത്തെ കോളത്തിലെ വ്യക്തതയെ ഞാൻ അഭിനന്ദിക്കുന്നു'-എന്നാണ്​ തരൂർ കുറിച്ചത്​.

'sesquipedalian'-നീണ്ട വാക്കുകൾ ഉപയോഗിക്കുക, 'rodomontade'-പൊങ്ങച്ചം പറയുക, 'unembellished'-പൊടിപ്പും തൊങ്ങലും ചേർക്കാതിരിക്കുക, 'tortuous','convolutions'-സങ്കീർണമാക്കുക,'ostentation'-പ്രകടനപരത,'limpid', 'Sperspicacity'-സുവ്യക്തത തുടങ്ങിയ വാക്കുകളാണ്​ തരൂർ ഇതിനുവേണ്ടി ഉപയോഗിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.