ചേതൻ ഭഗത്തിനെ 'വലിയ വാക്കുകളിൽ'അഭിനന്ദിച്ച് തരൂർ; ഹെൻറമ്മൊ എന്ന് നെറ്റിസൺസ്
text_fieldsഎഴുത്തുകാരൻ ചേതൻ ഭഗത്തിനെ അഭിനന്ദിച്ചുകൊണ്ട് ശശിതരൂർ പോസ്റ്റിട്ടതാണ് എല്ലാത്തിെൻറയും തുടക്കം. കഴിഞ്ഞ ദിവസം ടൈംസ് ഒാഫ് ഇന്ത്യയിൽ എഴുതിയ കോളത്തെചൊല്ലിയാണ് തരൂർ ചേതനെ അഭിനന്ദിച്ചത്. 'നമ്മുടെ രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളെപറ്റിയും അതിൽ നാം ചെയ്യേണ്ടതെന്നും ചേതൻ കൃത്യമായി പറഞ്ഞു. രചനയുടെ ലാളിത്യവും വ്യക്തതയുമാണ് ചേതെൻറ മഹത്വം. അദ്ദേഹത്തിെൻറ സന്ദേശം വ്യക്തമാണ്. സർക്കാരിലെ അദ്ദേഹത്തിെൻറ ആരാധകർ ഇക്കാര്യങ്ങൾ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'എന്നായിരുന്നു തരൂർ കുറിച്ചത്.
Sure, @chetan_bhagat! It's clear you are not sesquipedalian nor given to rodomontade. Your ideas are unembellished with tortuous convolutions & expressed without ostentation. I appreciate the limpid perspicacity of today's column. https://t.co/GI3mbnlion
— Shashi Tharoor (@ShashiTharoor) September 13, 2020
ഇതിന് മറുപടിയായി 'എന്നെ തരൂർ അഭിനന്ദിച്ചതിൽ സന്തോഷമുണ്ടെന്നും അടുത്ത തവണ തരൂരിന് മാത്രം സ്വന്തമായ കുറച്ച് വലിയ വാക്കുകൾ ഉപയോഗിച്ച് എന്നെ പുകഴ്ത്തണമെന്നും' ചേതൻ ഭഗത്ത് ട്വീറ്റ് ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട തരൂർ തെൻറ സ്വതസിദ്ധമായ ശൈലിയിൽ കടുത്ത വാക് പ്രയോഗം നടത്തുകയായിരുന്നു.
തരൂറോസോറസ്
തരൂർ ഉപയോഗിച്ച് പ്രശസ്തമാക്കിയ വാക്കുകളെ കുറിക്കാനുള്ള പ്രയോഗമാണ് തരൂറോസോറസ്. ഇത്തരം വാക് പ്രയോഗങ്ങൾ തങ്ങൾ യൂനിവേഴ്സിറ്റി തലത്തിൽ തന്നെ ഉപയോഗിച്ചിരുന്നെന്നും സംവാദങ്ങളിൽ തുടർച്ചയായി പെങ്കടുത്തതാണ് തനിക്കീ വാക്കുകളിൽ വ്യൂൽപ്പത്തി നേടാൻ സഹായിച്ചതെന്നും തരൂർ പറഞ്ഞിട്ടുണ്ട്. തെൻറ അസാധാരണ വാക്കുകളെകുറിച്ച് 'ശശി തരൂർ, തരൂറോസോറസ്'എന്നൊരു ഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇവിടെ ചേതൻ ഭഗത്തിനെ തരൂർ പുകഴ്ത്തിയത് ഇങ്ങിനെയാണ്.
Ok I still can't get over this. The @ShashiTharoor has praised @chetanbhagat. I am floating.
— Chetan Bhagat (@chetan_bhagat) September 13, 2020
Just one request sir, next time can you use some big words to praise me, like ones that only you can do. Superb is nice but a big one would really make my day! https://t.co/UuRBwxEMYJ
Sure, @chetan_bhagat! It's clear you are not sesquipedalian nor given to rodomontade. Your ideas are unembellished with tortuous convolutions & expressed without ostentation. I appreciate the limpid perspicacity of today's column."
'തീർച്ചയായും, ചേതൻ ഭഗത്'
വലിയ വാക്കുകളുപയോഗിക്കുന്നയാളോ പൊങ്ങച്ചക്കാരനോ അല്ല താങ്കളെന്ന് വ്യക്തമാണ്. താങ്കളുടെ ആശയങ്ങൾ സങ്കീർണതകളില്ലാത്തതും പ്രകടനപരതയില്ലാത്തതുമാണ്. ഇന്നത്തെ കോളത്തിലെ വ്യക്തതയെ ഞാൻ അഭിനന്ദിക്കുന്നു'-എന്നാണ് തരൂർ കുറിച്ചത്.
'sesquipedalian'-നീണ്ട വാക്കുകൾ ഉപയോഗിക്കുക, 'rodomontade'-പൊങ്ങച്ചം പറയുക, 'unembellished'-പൊടിപ്പും തൊങ്ങലും ചേർക്കാതിരിക്കുക, 'tortuous','convolutions'-സങ്കീർണമാക്കുക,'ostentation'-പ്രകടനപരത,'limpid', 'Sperspicacity'-സുവ്യക്തത തുടങ്ങിയ വാക്കുകളാണ് തരൂർ ഇതിനുവേണ്ടി ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.