റായ്പുർ: ഛത്തിസ്ഗഢിലെ ബിജാപ്പുർ ജില്ലയിൽ സുരക്ഷേസനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് വനിതകളടക്കം എട്ട് മാവോവാദികൾ കൊല്ലപ്പെട്ടു. ബിജാപ്പുർ-ദന്തേവാഡ ജില്ലകളുടെ അതിർത്തിയിൽ വരുന്ന തിമിനാർ, പുസ്നാർ ഗ്രാമങ്ങളിലെ വനപ്രദേശത്ത് വ്യാഴാഴ്ച രാവിലെ ആേറാടെയാണ് ഏറ്റുമുട്ടലുണ്ടായത്.
മാവോവാദികൾ തമ്പടിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ല റിസർവ് ഗാർഡും പ്രത്യേക ദൗത്യസേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റമുട്ടലുണ്ടായത്.
രണ്ടു മണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. ചില നക്സലുകൾ വനത്തിലേക്ക് രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിലാണ് നാല് വനിതകളടക്കം എട്ട് നക്സലുകളുടെ മൃതദേഹം കണ്ടെത്തിയത്. ചെറിയ യന്ത്രത്തോക്കുകളും ഒരു 303 തോക്കും മറ്റ് വെടിക്കോപ്പുകളുമടക്കം സാമഗ്രികൾ പിടിച്ചെടുത്തതായി ഡി.െഎ.ജി പി. സുന്ദർ രാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.