ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് പീഡനം; രണ്ടുപേര്‍ പിടിയില്‍

ജഷ്പൂര്‍: ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടു പേര്‍ പിടിയില്‍. ഛത്തീസ്ഗഢിലെ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം പുറത്തറിഞ്ഞത്. 33കാരായ കേന്ദ്രം നടത്തിപ്പുകാരനും വാച്ച്മാനുമാണ് അറസ്റ്റിലായത്.

കേന്ദ്രത്തിലെ 17കാരിയെ ഇരുവരും ബലാത്സംഗം ചെയ്ത വാര്‍ത്തയാണ് പൊലീസ് ആദ്യം അറിഞ്ഞത്. തുടര്‍ന്ന്, സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ നടത്തിപ്പുകാരനും വാച്ച്മാനുമെതിരെ ലൈംഗികാതിക്രമത്തിന് അഞ്ച് പെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കിയെന്ന് ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Tags:    
News Summary - chhattisgarh minor raped at state aided institute five arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.