റായ്പുർ: കോവാക്‌സിന്‍റെ വിതരണത്തിന് അനുമതി നല്‍കില്ലെന്ന് ഛത്തീസ്‍ഗഢ് സര്‍ക്കാർ. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കാത്തതിനാൽ കോവാക്സിൻ വിതരണം ചെയ്യുന്നത് സുരക്ഷിതമല്ലെന്നാണ് ഛത്തീസ്‍ഗഢ് സംസ്ഥാന സർക്കാരിന്‍റെ വാദം.
ആരോഗ്യമന്ത്രി ടി.എസ് സിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ മൂന്ന് ട്രയലുകളും പൂർത്തിയാക്കിയെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെന്നാണ് സർക്കാരിന്‍റെ വാദം. കേന്ദ്രസർക്കാർ തങ്ങൾക്ക് വാക്സിൻ നൽകുകയാണെങ്കിൽ ഇത് ഉപയോഗിക്കാനാകില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്.
ഭോപ്പാലില്‍ കോവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ച സംഭവവും ഛത്തീസ്‍ഗഢ് ആരോഗ്യമന്ത്രി ടി.എസ്. സിങ് ദിയോ ചൂണ്ടിക്കാട്ടി. മരണത്തിന് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധമില്ലെന്നും ഹൃദയ തകരാറാണ് കാരണമെന്നും ഭാരത് ബയോടെക് അറിയിച്ചിരുന്നു.
കോവിഷീൽഡ് കോവിഡ് വാക്സിനൊപ്പം കേന്ദ്ര സർക്കാർ അടിയന്തര അനുമതി നൽകിയ വാക്സിനാണ് കോവാക്സിൻ. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടില്ല. അതിനാൽ നിലവിൽ കോവാക്സിൻ ഉപയോഗിക്കാനാവില്ല എന്നാണ് ഛത്തീസ്‍ഗഢ് സർക്കാരിന്‍റെ നിലപാട്.
കോവാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂർത്തിയാക്കാതെ എന്തിനാണ് അനുമതി നല്‍കാൻ ധൃതി കൂട്ടുന്നതെന്ന് എസ്. സിങ് ദിയോ ചോദിച്ചു. കോവാക്‌സിന് വിദഗ്‌ധ സമിതി അടിയന്തര അനുമതി ശിപാർശ ചെയ്‌തതിന് പിന്നിൽ ബാഹ്യസമ്മർദമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.