കോവിഡ്​ മുക്​തനായി; ഛോട്ടാ രാജൻ തിഹാർ ജയിലിൽ തിരിച്ചെത്തി

ന്യൂഡൽഹി: കോവിഡ്​ ബാധയെ തുടർന്ന്​ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി ഛോട്ട രാജൻ തിഹാർ ജയിലിൽ തിരിച്ചെത്തി. കോവിഡ്​ ​മുക്​തനായതിനെ തുടർന്ന്​ കഴിഞ്ഞ ദിവസമാണ്​ ഛോട്ടാ രാജനെ ആശുപത്രിയിൽ നിന്നും ഡിസ്​ചാർജ്​ ചെയ്​തത്​.

ഏപ്രിൽ 22നാണ്​ ഛോട്ട രാജന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. തുടർന്ന്​ ഏപ്രിൽ 24ന്​ എയിംസിൽ പ്രവേശിപ്പിച്ചു. ഇതിനിടെ രാജൻ മരിച്ചുവെന്ന വാർത്തകളും പുറത്ത്​ വന്നിരുന്നു. എന്നാൽ, ജയിൽ അധികൃതർ തന്നെ ഇക്കാര്യം നിഷേധിച്ച്​ രംഗത്തെത്തിയിരുന്നു.

2015 മുതൽഅതീവ സുരക്ഷയുള്ള സെല്ലിലാണ്​ ഛോട്ടരാജനെ പാർപ്പിച്ചിരിക്കുന്നത്​. മുംബൈയിൽ രാജനെതിരെയുള്ള എല്ലാ കേസുകളും സി.ബി.ഐ പ്രത്യേക കോടതിയിലേക്ക്​ മാറ്റിയിരുന്നു. 70 കേസുകളാണ്​ രാജനെതിരെ നിലവിൽ നില നിൽക്കുന്നത്​. 2011ൽ മാധ്യമപ്രവർത്തകൻ ജോതിർമോയ്​ ദേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്​ 2018ൽ ഛോട്ടരാജന്​ കോടതി ജീവപര്യന്തം ശിക്ഷ നൽകിയിരുന്നു. നേരത്തെ രാജന്​ ഡൽഹി എയിംസിൽ ചികിത്സ നൽകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Tags:    
News Summary - Chhota Rajan returns to Tihar after recovering from Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.