ന്യൂഡൽഹി: താൻ ഒളിച്ചോടിയിട്ടില്ലെന്നും നിയമത്തിന്‍റെ പരിരക്ഷയിലാണെന്നും മുൻ കേന്ദ്ര മന്ത്രി പി. ചിദംബരം. ബു ധനാഴ്ച വൈകീട്ട് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ നാടകീയ വാർത്തസമ്മേളനത്തിലാണ് ചിദംബരം തന്‍റെ വാദങ്ങൾ വിശദീകരിച്ച ത്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നത്. നിയമത്തെ ബഹുമാനിക്കുന്നുണ്ടെങ്കിൽ സി.ബി.ഐ വെള്ളിയാഴ്ച വരെ കാത്തിരിക്കണമെന്നും ചിദംബരം പറഞ്ഞു.
ഐ.എൻ.എക്സ് മീഡിയ കേസിൽ തനിക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിയിട്ടില്ല. താൻ ഒളിവിലായിരുന്നില്ല. നിയമത്തിന്‍റെ പരിരക്ഷയിലായിരുന്നു. ജീവനേക്കാൾ പ്രിയപ്പെട്ടതാണ് സ്വാതന്ത്ര്യം. വെള്ളിയാഴ്ച വരെ സ്വാതന്ത്ര്യത്തിന്‍റെ ദീപം ജ്വലിക്കുമെന്ന് കരുതുന്നു -ചിദംബരം പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ, കപിൽ സിബൽ, അഭിഷേക് സിങ്‍വി, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പമാണ് ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിന് എത്തിയത്. ചിദംബരത്തെ അറസ്റ്റ് ചെയ്യാനായി സി.ബി.ഐ സംഘം എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയിരുന്നെങ്കിലും അറസ്റ്റിന് സാധിച്ചിരുന്നില്ല. പിന്നീട് രാത്രിയോടെ വസതിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.