ന്യൂഡൽഹി: കൊളീജിയം നിർദേശിച്ച ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള തടസം അദ്ദേഹത്തിെൻറ മതവും സംസ്ഥാനവുമാണോ എന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി.ചിദംബരം. കൊളീജിയം നിര്‍ദ്ദേശിച്ചവരില്‍ ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിച്ച നടപടിക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ചിദംബരം.
‘‘സുപ്രീംകോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര നിയമിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. കെ.എം.ജോസഫിെൻറ നിയമനത്തില്‍ അനിശ്ചിതത്വം തുടരുന്നത് നിരാശയുണ്ടാക്കുന്നു. എന്ത് കാരണം കൊണ്ടാണ് കെ.എം ജോസഫിെൻറ നിയമനം തടഞ്ഞുവെക്കുന്നത്? മതമോ, സംസ്ഥാനമോ, ഉത്തരാഖണ്ഡിൽ അദ്ദേഹം പുറപ്പെടുവിച്ച വിധിയോ?’’- ചിദംബരം ട്വീറ്റ് ചെയ്തു.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ കെ.എം ജോസഫ് 2016-ല്‍ ഹരീഷ് റാവത്തിെൻറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം തടയുകയും രാഷ്ട്രപതി ഭരണത്തിന് ഉത്തവിടുകയും ചെയ്തിരുന്നു. ഇൗ വിധി മോദിസർക്കാറിന് അതൃപ്തിയുണ്ടാക്കി. ഇതിെൻറ പ്രതികാരമാണോ കേന്ദ്രസർക്കാർ സുപ്രീംകോടതി നിയമനത്തിൽ അദ്ദേഹത്തിനോടു ചെയ്യുന്നതെന്നാണ് പി.ചിദംബരം ആരാഞ്ഞത്.
ജനുവരിയിലാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരങ്ങിയ കൊളീജിയം ഇന്ദു മൽഹോത്രയുടെയും കെ.എം ജോസഫിെൻറയും പേരുകൾ നിർദേശിച്ചത്. മാസങ്ങൾക്കു ശേഷം ഇന്ദു മൽഹോത്രയെ നിയമിച്ചെങ്കിലും സീനിയോരിറ്റി പ്രശ്നം ചൂണ്ടിക്കാട്ടി ജസ്റ്റിസ് കെ.എം ജോസഫിെൻറ നിയമനം കേന്ദ്രസർക്കാർ തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.