ന്യൂഡൽഹി: ജസ്റ്റിസ് ചന്ദ്രചൂഡിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതിനെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജി പരിഗണിക്കുന്നതിൽനിന്ന് ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമയും ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദും വിട്ടുനിൽക്കും.
തങ്ങൾക്കെതിരെയും ഹരജിയിൽ ചില ആരോപണങ്ങൾ ഉന്നയിച്ചതിനാലാണ് വിട്ടുനിൽക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി. ഹരജിയിൽ ജനുവരി 16ന് മറ്റൊരു ബെഞ്ച് വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ അറിയിച്ചു. ഹരജിക്കാരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
ജസ്റ്റിസ് ചന്ദ്രചൂഡിെന ചീഫ് ജസ്റ്റിസായി നിയമിച്ചതിനെതിരെ സഞ്ജീവ് കുമാർ തിവാരി നൽകിയ പൊതു താൽപര്യ ഹരജി കഴിഞ്ഞ വർഷം ഡിസംബർ 11നാണ് ഡൽഹി ഹൈകോടതി ഒരുലക്ഷം രൂപ ചെലവുസഹിതം തള്ളിയത്. ഉപരിവിപ്ലവമായ ആരോപണങ്ങളിലൂടെ ഭരണഘടനാ പദവി വഹിക്കുന്നവരെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. ഇൗ ഉത്തരവിനെതിരെയാണ് പുനഃപരിശോധന ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.