ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഹാഷ് ടാഗുകള്‍ എങ്ങനെ നിര്‍ത്താനാകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ട്വ ിറ്ററില്‍ ആളുകള്‍ ചീത്തകാര്യങ്ങള്‍ പറയുന്നത് ഫോണിലൂടെ ചീത്തകാര്യങ്ങള്‍ പറയുന്നതുപോലെയാണ്. അത് തടയാന്‍ എം.ടി.എന്‍.എല്ലിന് നിര്‍ദേശം നല്കാന് സുപ്രീംകോടതിക്കാകുമോ എന്നും ജസ്റ്റിസ് ബോബ്ഡെ ചോദിച്ചു. നിസാമുദ്ദീൻ ദർഗയിൽ ആളുകൾ കുടുങ്ങിയതുമായി ബന്ധപ്പെട്ട് വര്‍ഗീയ, വിദ്വേഷ ഹാഷ്ടാഗുകള്‍ക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കാതിരിക്കാന്‍ ട്വിറ്ററിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഹരജി അനുവദിക്കാതിരുന്ന കോടതി, ഹരജിക്കാരന് ഹൈകോടതിയില്‍ പോകാന്‍ സ്വാതന്ത്ര്യം നല്കി.
വിഡിയോ കോണ്‍ഫറന്‍സിലൂടെ വ്യാഴാഴ്ച ഹരജി പരിഗണനക്ക് വന്നപ്പോള്‍ കോടതിക്ക് ഇത് എങ്ങനെ നിര്‍ത്താനാകുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഹരജിക്കാരനായ ഖാജ ഐജാസുദ്ദീനോട് തിരിച്ചുചോദിച്ചു.ട്വിറ്ററിലൂടെ ആളുകള്‍ ചീത്തകാര്യങ്ങള്‍ പറയുന്നുണ്ട് എന്നാണ് ഹരജിക്കാരന് പറയുന്നത്. ഫോണിലൂടെ ആളുകള്‍ ചീത്തകാര്യങ്ങള്‍ പറയുന്നതുപോലെയാണത്.
ഞങ്ങള്‍ക്ക് എം.ടി.എന്‍.എല്ലിന് വല്ല നിര്‍ദേശവും നല്കാന് കഴിയുമോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ എന്തെങ്കിലും നിര്‍ത്തലാക്കാനല്ല ആവശ്യപ്പെടുന്നതെന്നും പ്രകോപനപരമായ സ്വഭാവത്തിലുള്ള ഹാഷ്ടാഗുകള്‍ ഇടാന്‍ പ്ലാറ്റ്ഫോം ഉപയോഗിക്കാതിരിക്കാന്‍ ട്വിറ്ററിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യമെന്നു പറഞ്ഞിട്ടും ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. തുടര്‍ന്ന് സ്വന്തം നിലക്ക് ഹരജി പിന്‍വലിക്കാനും അഭിഭാഷകന് ആവശ്യപ്പെട്ടതു പ്രകാരം ഹരജിയുമായി തെലങ്കാന ഹൈകോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് അനുവാദം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.