Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവര്‍ഗീയ വിദ്വേഷ...

വര്‍ഗീയ വിദ്വേഷ ഹാഷ്​ടാഗുകള്‍ ​ എങ്ങനെ നിര്‍ത്താനാകും? –ചീഫ് ജസ്​റ്റിസ്

text_fields
bookmark_border
sa-bobde
cancel

ന്യൂ​ഡ​ല്‍ഹി: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ വ​ര്‍ഗീ​യ​ത​യും വി​ദ്വേ​ഷ​വും പ്ര​ച​രി​പ്പി​ക്കു​ന്ന ഹാ​ഷ്​ ​ടാ​ഗു​ക​ള്‍ എ​ങ്ങ​നെ നി​ര്‍ത്താ​നാ​കു​മെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്.​എ. ബോ​ബ്ഡെ. ട്വ ി​റ്റ​റി​ല്‍ ആ​ളു​ക​ള്‍ ചീ​ത്ത​കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന​ത് ഫോ​ണി​ലൂ​ടെ ചീ​ത്ത​കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ്. അ​ത് ത​ട​യാ​ന്‍ എം.​ടി.​എ​ന്‍.​എ​ല്ലി​ന് നി​ര്‍ദേ​ശം ന​ല്‍കാ​ന്‍ സു​പ്രീം​കോ​ട​തി​ക്കാ​കു​മോ എ​ന്നും ജ​സ്​​റ്റി​സ് ബോ​ബ്ഡെ ചോ​ദി​ച്ചു. നി​സാ​മു​ദ്ദീ​ൻ ദ​ർ​ഗ​യി​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​ര്‍ഗീ​യ, വി​ദ്വേ​ഷ ഹാ​ഷ്​​ടാ​ഗു​ക​ള്‍ക്ക് പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ന്‍ ട്വി​റ്റ​റി​ന് നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി.
ഹ​ര​ജി അ​നു​വ​ദി​ക്കാ​തി​രു​ന്ന കോ​ട​തി, ഹ​ര​ജി​ക്കാ​ര​ന് ഹൈ​കോ​ട​തി​യി​ല്‍ പോ​കാ​ന്‍ സ്വാ​ത​ന്ത്ര്യം ന​ല്‍കി.

വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ വ്യാ​ഴാ​ഴ്ച ഹ​ര​ജി പ​രി​ഗ​ണ​ന​ക്ക് വ​ന്ന​പ്പോ​ള്‍ കോ​ട​തി​ക്ക് ഇ​ത് എ​ങ്ങ​നെ നി​ര്‍ത്താ​നാ​കു​മെ​ന്ന് ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്.​എ. ബോ​ബ്ഡെ ഹ​ര​ജി​ക്കാ​ര​നാ​യ ഖാ​ജ ഐ​ജാ​സു​ദ്ദീ​നോ​ട് തി​രി​ച്ചു​ചോ​ദി​ച്ചു.ട്വി​റ്റ​റി​ലൂ​ടെ ആ​ളു​ക​ള്‍ ചീ​ത്ത​കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്നു​ണ്ട് എ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര​ന്‍ പ​റ​യു​ന്ന​ത്. ഫോ​ണി​ലൂ​ടെ ആ​ളു​ക​ള്‍ ചീ​ത്ത​കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ​ത്.
ഞ​ങ്ങ​ള്‍ക്ക്​ എം.​ടി.​എ​ന്‍.​എ​ല്ലി​ന് വ​ല്ല നി​ര്‍ദേ​ശ​വും ന​ല്‍കാ​ന്‍ ക​ഴി​യു​മോ എ​ന്നും ചീ​ഫ് ജ​സ്​​റ്റി​സ് ചോ​ദി​ച്ചു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ന്തെ​ങ്കി​ലും നി​ര്‍ത്ത​ലാ​ക്കാ​ന​ല്ല ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും പ്ര​കോ​പ​ന​പ​ര​മാ​യ സ്വ​ഭാ​വ​ത്തി​ലു​ള്ള ഹാ​ഷ്​​ടാ​ഗു​ക​ള്‍ ഇ​ടാ​ന്‍ പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ന്‍ ട്വി​റ്റ​റി​ന് നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മെ​ന്നു പ​റ​ഞ്ഞി​ട്ടും ചീ​ഫ് ജ​സ്​​റ്റി​സ് അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ര്‍ന്ന് സ്വ​ന്തം നി​ല​ക്ക് ഹ​ര​ജി പി​ന്‍വ​ലി​ക്കാ​നും അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​രം ഹ​ര​ജി​യു​മാ​യി തെ​ല​ങ്കാ​ന ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നും ചീ​ഫ് ജ​സ്​​റ്റി​സ് അ​നു​വാ​ദം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CJImalayalam newsindia newsbobde
News Summary - Chief justice on tweet-India news
Next Story