റാഞ്ചി: അഴിമതി ആരോപണത്തെ തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഝാർഖണ്ഡിലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ന് നിയമ സഭയിൽ വിശ്വാസ വോട്ട് തേടും. സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള സഖ്യം ആരോപിക്കുന്നു.
ഭരണകക്ഷികളുടെ എം.എൽ.എമാർ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ നിന്ന് ഇന്നലെ പ്രത്യേക വിമാനത്തിൽ സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിലേക്ക് എത്തി. എം.എൽ.എമാരെ ബി.ജെ.പി പിടിക്കാതിരിക്കാൻ റാഞ്ചിയിലെ ആഡംബര റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്. ഹേമന്ത് സോറൻ ഇന്നലെ എം.എൽ.എമാരുടെ യോഗം വിളിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് പാട്ടത്തിന് ഖനനം നടത്തിയ ഹേമന്ത് സോറനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. സോറൻ അയോഗ്യനാക്കപ്പെടുകയാണെങ്കിൽ ആറ് മാസത്തിനിടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തിന് സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.