ചീഫ്​ സെക്രട്ടറിയെ മർദിച്ച കേസ്​: എ.എ.പി എം.എൽ.എ പ്രകാശ്​ ജാർവാലിന്​ ജാമ്യം

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളി​​​െൻറ വസതിയില്‍ വെച്ച് ചീഫ് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ എ.എ.പി എം.എല്‍.എ പ്രകാശ് ജാര്‍വലിന്​ ജാമ്യം. 50,000 രൂപ പിഴയിൽ ഡൽഹി ഹൈകോടതിയാണ്​ ജാമ്യം അനുവദിച്ചത്​. 

ഫെബ്രുവരി 20 ന്​ കെജ്​രിവാളി​​​െൻറ വസതിയി വിളിച്ച് ചേര്‍ത്ത യോഗത്തിനിടെയായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റത്. അൻഷു പ്രകാശി​​​െൻറ പരാതിയിൽ എ.എ.പി എം.എൽ.എമാരായ അമാനത്തുള്ള ഖാൻ, പ്രകാശ്​ ജാർവൽ എന്നിവരെ പൊലീസ്​ അറസ്​റ്റു ചെയ്യുകയായിരുന്നു.  ഡൽഹി കോടതി ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു. പിന്നീട്​ ഇവരുടെ കസ്​റ്റഡി 14 ദിവത്തേക്കു കൂടി നീട്ടുകയായിരുന്നു. 

പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തിനിടെയായിരുന്നു ചീഫ്​ സെക്രട്ടറി അന്‍ഷു പ്രകശിനെതിരെ കൈയേറ്റമുണ്ടായത്​. 

Tags:    
News Summary - Chief Secy. assault: AAP's Prakash Jarwal granted bail- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.