റായ്പൂർ: ഝാർഖണ്ഡിൽ അനധികൃത ഖനി തകർന്ന് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ധൻബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. നിരവധി പേർ ഖനിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വാർത്തകൾ. ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
നൂറുകണക്കിനാളുകളാണ് ഖനനം നടത്താനായി ഖനിയിലേക്ക് ഇറങ്ങിയത്. ഇതിനിടയിൽ ഖനിയുടെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ഖനി തകർന്നുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ പ്രദേശത്തുള്ള സാധാരണക്കാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.
പ്രദേശത്ത് പ്രവർത്തിക്കുന്ന എ.ടിദേവ് പ്രഭ എന്ന കമ്പനിയാണ് ഖനനം നടത്തിയിരുന്നത്. ഖനി തകർന്നതിനെ തുടർന്ന് ആളുകൾ കൂട്ടത്തോടെ രക്ഷാപ്പെടാൻ ശ്രമിക്കുകയും പിന്നീടുണ്ടായ തിക്കിലും തിരക്കിലും മൂന്ന് പേർ മരിക്കുകയും ചെയ്തുവെന്നാണ് വാർത്തകൾ. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസും സി.ഐ.എസ്.എഫും സംഭവസ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.