ബാലതാരങ്ങളുടെ സുരക്ഷ: നിർദേശവുമായി ബാലാവകാശ കമീഷൻ

ന്യൂഡൽഹി: സിനിമ, ടി.വി, റിയാലിറ്റി ഷോ, സമൂഹ മാധ്യമങ്ങൾ, ഒ.ടി.ടി എന്നിവയിൽ ബാലതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കരട് നിർദേശങ്ങളുമായി ദേശീയ ബാലാവകാശ കമീഷൻ.

ഷൂട്ടിങ് തുടങ്ങും മുമ്പ് ജില്ല മജിസ്ട്രേറ്റിൽനിന്ന് അനുമതി വാങ്ങണം. പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്നില്ല എന്നുറപ്പാക്കണം. തുടർച്ചയായി 27 ദിവസത്തിലധികം ജോലി ചെയ്യിക്കരുത്. പ്രതിദിനം ഒരു ഷിഫ്റ്റിൽ ജോലി ചെയ്യാം. മൂന്നു മണിക്കൂർ ഇടവിട്ട് ഇടവേള നൽകണം. അടിമവേലക്ക് സമാനമായതാകരുത് കരാർ. കുട്ടിയുടെ സ്കൂൾ വിദ്യാഭ്യാസത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

കുട്ടിക്ക് സ്കൂളിൽ പോകാനാകുന്നില്ലെങ്കിൽ നിർമാതാവ് സ്വകാര്യ ട്യൂട്ടറെ ഏർപ്പെടുത്തണം. കുട്ടിയുടെ വരുമാനത്തിൽ ചുരുങ്ങിയത് 20 ശതമാനം ദേശസാത്കൃത ബാങ്കിൽ സ്ഥിരനിക്ഷേപമാക്കണം. ഇത് പ്രായപൂർത്തിയാകുമ്പോൾ പിൻവലിക്കാവുന്ന വിധത്തിലാകണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.