ഉറക്കമുണർന്ന് മാതാപിതാക്കളെ തിരഞ്ഞ കുഞ്ഞ് നാലാം നിലയിൽനിന്ന് വീണ് മരിച്ചു

മുംബൈ: ഉറക്കമുണർന്ന് വീട്ടിൽ മാതാപിതാക്കളെ തിരഞ്ഞ കുഞ്ഞ് നാലാം നിലയിൽനിന്ന് വീണ് മരിച്ചു. മുംബൈയിലെ വിരാർ വെസ്റ്റിലാണ് സംഭവം. നാലു വയസ്സുള്ള ദർശിനി ജയലയൻ എന്ന പെൺകുഞ്ഞാണ് ദാരുണമായി മരിച്ചത്.

മകളെ ഉറക്കിയ ശേഷം ഭർത്താവിനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോയതായിരുന്നു ദർശിനിയുടെ അമ്മ. ഇതിനിടെ ഉറക്കമുണർന്ന കുഞ്ഞ് അമ്മയെ കാണാത്തതിനെ തുടർന്ന് അപാർട്മെന്‍റിൽ തിരഞ്ഞു നടന്നു. ഇതിനിടെ ജനൽവഴി താഴേക്ക് പതിക്കുകയായിരുന്നു.

വൈ.കെ നഗറിലെ ബച് രാജ് ലൈഫ് സ്പേസ് ടവറിലാണ് കുടുംബം താമസിച്ചിരുന്നത്. മകളുടെ കണ്ണുകൾ കുടുംബം ദാനം ചെയ്തു.

Tags:    
News Summary - Child Falls From 4th Floor and Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.