ശൈശവ വിവാഹം: ഉത്തരാഖണ്ഡിൽ നാലു പേർ അറസ്റ്റിൽ

ഋഷികേശ്: ഉത്തരാഖണ്ഡിൽ 14കാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച മാതാവടക്കം നാലു പേർ അറസ്റ്റിലായി. ഋഷികേശിലെ മാൻസ ദേവി ക്ഷേത്രത്തിലാണ് 14കാരിയെ 28കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ വിവാഹം നടത്തിക്കൊടുത്തില്ലെന്നും കൂടെ വന്നവർ ബലംപ്രയോഗിച്ച് പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടിയ ശേഷം വാഹനത്തിൽ കയറിപ്പോവുകയായിരുന്നുവെന്നും പുരോഹിതൻ പറഞ്ഞു. തുടർന്ന് പിന്തുടർന്ന പൊലീസ് സംഘത്തെ പിടികൂടുകയായിരുന്നു.

Tags:    
News Summary - Child marriage: Four arrested in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.