ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരെ പ്രക്ഷോഭങ്ങളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി ഇടപെടൽ. ജനുവരി 30ന് ശാഹീൻബാഗിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ദമ്പതികളുടെ നാലുമാസം പ്രായമായ കുട്ടി മരിച്ച സാഹചര്യത്തിലാണ് കോടതി നീക്കം.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേയുടെ നേതൃത്വത്തിലുള്ള െബഞ്ച് 10ന് വിഷയം പരിഗണിക്കും. ഈ ആവശ്യമുന്നയിച്ച് ധീരതക്കുള്ള ദേശീയ അവാർഡ് നേടിയ 12കാരി സെൻ ഗുണരത്തൻ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.