തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ലൈംഗിക പീഡനങ്ങൾക്കും കൊലപാതകത്തിനും ഇരയായത് നിരവധി കുരുന്നുകൾ. മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഇക്കാലയളവിൽ കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങളിൽ വലിയ വർധനയാണുണ്ടായത്. പൊലീസ് ക്രൈം റെക്കോഡ്സ് ബ്യൂറോയും 'ഒാപറേഷൻ പീ ഹണ്ടിലൂടെ' ൈസബർ ഡോമും ശേഖരിച്ച കണക്കുകൾ കേരളീയരെ നാണിപ്പിക്കുന്നതാണ്. പഠനം ഒാൺലൈനിലൊതുങ്ങി കുരുന്നുകൾ വീടുകളിൽ കഴിഞ്ഞ കാലത്താണ് ഇത്തരം ദാരുണ സംഭവങ്ങൾ നടന്നത്. വീടുകളിൽപോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
പല പരാതികളും പൊലീസിന് മുന്നിലെത്തുന്നില്ലെന്ന് അധികൃതർ പറയുന്നു. അടുത്തിടെ സൈബർ ഡോമിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കണ്ടെടുത്ത ചിത്രങ്ങളിലും വിഡിയോകളിലും ഏറെയും അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളുടെതായിരുന്നു. അതിൽ ഭൂരിഭാഗവും സ്വന്തം വീടുകളിലാണ് ചിത്രീകരിക്കപ്പെട്ടതെന്നും കെണ്ടത്തി.
ഇതാ, കണക്കുകൾ
അഞ്ച് വയസ്സിന് താെഴയുള്ള കുരുന്നുകൾപോലും ൈലംഗിക വൈകൃതത്തിന് ഇരയായി. കഴിഞ്ഞ വർഷവും ഇൗവർഷം മേയ് വരെയും 1770 കുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞവർഷം -1143, ഇൗവർഷം മേയ് വരെ -627. ഇൗ കാലയളവിൽ നവജാത ശിശുക്കൾ ഉൾപ്പെടെ 43 കുട്ടികൾ കൊല്ലപ്പെട്ടു.
കഴിഞ്ഞവർഷം -28, ഇൗവർഷം മേയ് വരെ -15. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് കഴിഞ്ഞവർഷം 3628 ഉം ഇൗവർഷം മേയ് വരെ 1639 ഉം ഉൾപ്പെടെ 5267 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 18 മാസത്തിനുള്ളിൽ 286 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ശൈശവവിവാഹങ്ങളിലും വർധനയുണ്ട്. 14 മാസത്തിനിെട 16 കേസുകളാണ് ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.