ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ ധോക്‌ലാമില്‍ വീണ്ടും റോഡ് നിര്‍മിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. ചൈനീസ് പീപ്പ്ൾസ് ആർമിയുടെ അഞ്ഞൂറോളം സൈനികരെ മേഖലയില്‍ വിന്യസിപ്പിച്ചാണ് ചൈന ഒരുക്കങ്ങൾ നടത്തുന്നത്.
കഴിഞ്ഞ മാസം തർക്കമുണ്ടായ മേഖലയിൽ നിന്ന് 10 കിലോമീറ്റർ മാറി ധോക് ലാമിന്‍റെ വടക്ക് കിഴക്ക് മേഖലയിലാണ് ചൈന പുതിയ നിർമാണ ഒരുക്കങ്ങൾ ആരംഭിച്ചത്. ഇതിനാവശ്യമായ തൊഴിലാളികളെയും ബുൾഡോസർ അടക്കമുള്ള യന്ത്രസാമഗ്രികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ധോക് ലാം മേഖലയിൽ അവകാശം സ്ഥാപിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ചൈനയുടെ നടപടിയെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ധോക്‌ലാം തര്‍ക്കത്തെ തുടർന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം വരുകയും സംഘർഷാവസ്ഥ 70 ദിവസത്തോളം നീണ്ടുനിൽക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ ധാരണ പ്രകാരം സൈനികരെ ചൈന പിൻവലിക്കുകയായിരുന്നു. ഈ സംഭവം നടന്ന് ഒരു മാസം പിന്നിടുന്നതിന് മുമ്പാണ് പുതിയ നീക്കവുമായി ചൈനീസ് അധികൃതർ രംഗത്തെത്തിയത്.
ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന മേഖലയാണ് ധോക് ലാം. ഇന്ത്യയിലെ സിക്കിം അതിർത്തിയിലാണ് ധോക് ലാം ഭൂപ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.