ബെയ്ജിങ്: ലോകരാജ്യങ്ങളൊന്നും കോവിഡിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ല. പക്ഷേ വൈറസിൻെറ പ്രഭവകേന്ദ്രമായ വുഹാനിൽ കാര്യങ്ങൾ സാധാരണനിലയിലേക്ക് എത്തുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് വുഹാനിൽ ആഭ്യന്തര വ്യോമഗതാഗതം പഴയ നിലയിലായി.
വുഹാൻ വിമാനത്താവളത്തിൽ നിന്ന് 500 ആഭ്യന്തര വിമാന സർവീസുകളിലായി 64,700 പേരാണ് വെള്ളിയാഴ്ച യാത്ര ചെയ്തത്. ഘട്ടംഘട്ടമായി അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങാനുള്ള ഒരുക്കത്തിലുമാണ് അധികൃതർ. ഇതിൻെറ ഭാഗമായി സോൾ, സിംഗപ്പൂർ, ക്വാലാലംപൂർ, ജക്കാർത്ത തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
വുഹാനിലാണ് ലോകത്ത് കോവിഡ് പൊട്ടിപുറപ്പെട്ടത്. തുടർന്ന് പ്രവിശ്യയിൽ ചൈന കർശന ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഏപ്രിലിലാണ് ലോക്ഡൗൺ ഇളവുകൾ വുഹാനിൽ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.