ന്യൂഡൽഹി: അരുണാചൽ പ്രദേശിൽനിന്ന് കാണാതായ അഞ്ച് ഇന്ത്യൻ പൗരൻമാരെ ചൈന ഇന്ത്യക്ക് കൈമാറി. സെപ്റ്റംബർ ഒന്നുമുതലാണ് യുവാക്കെള കാണാതായത്. യുവാക്കെള ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) ഇന്ത്യക്ക് കൈമാറിയതായി ഡിഫൻസ് ദേസ്പുർ പി.ആർ.ഒ സ്ഥിരീകരിച്ചു. കിബിത്തു അതിർത്തിക്ക് സമീപം വാച്ചയിൽ വെച്ചായിരുന്നു കൈമാറ്റം.
അരുണാചൽ പ്രദേശിൽനിന്ന് യുവാക്കൾ അതിർത്തി കടന്ന് എത്തിയതായി പി.എൽ.എ അറിയിച്ചതായും ഏതു സമയവും കൈമാറിയേക്കാമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
യുവാക്കളെ സെപ്റ്റംബർ ഒന്നുമുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുകയായിരുന്നു. ഇവർ വേട്ടക്കാരാണെന്നായിരുന്നു ആർമി സ്ഥിരീകരിച്ചത്. എന്നാൽ ഇവർ ചുമട്ടുതൊഴിലാളികളാണെന്ന് ബന്ധുക്കൾ പറഞ്ഞത്. ഇന്ത്യ ചൈന അതിർത്തി തർക്കം നിലനിൽക്കുേമ്പാൾ ഇത്തരമൊരു സംഭവം നടന്നത് ആശങ്ക ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.