ന്യൂഡൽഹി: ലഡാക്കിലും സിക്കിമിലും നിയന്ത്രണരേഖയിലെ പതിവു സൈനിക നിരീക്ഷണം പോലും ചൈന തടസ്സപ്പെടുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
ചൈനീസ് അതിർത്തി ഇന്ത്യൻ സേന ലംഘിച്ചെന്ന ആരോപണം മന്ത്രാലയം തള്ളി. ഇന്ത്യ- ചൈന സംഘർഷം ശക്തിപ്പെടുത്തുന്നതിെൻറ സൂചനയായി ലഡാക്ക്, സിക്കിം പ്രദേശങ്ങളോടു ചേർന്ന നിയന്ത്രണ രേഖയിൽ ഇരുഭാഗത്തും കഴിഞ്ഞ ദിവസങ്ങളിൽ സൈനിക സന്നാഹം ശക്തമാണ്.
ഇതിെൻറ തുടർച്ചയായാണ് ചൊവ്വാഴ്ച ഇന്ത്യക്കെതിരെ ആരോപണവുമായി ആദ്യം ചൈന രംഗത്തെത്തിയത്. ഇരു മേഖലകളിലും നിയന്ത്രണ രേഖ മാറ്റാനുള്ള ശ്രമമാണ് ഇന്ത്യയുടെതെന്നായിരുന്നു ആരോപണം. എന്നാൽ, ആരോപണം തള്ളിയ ഇന്ത്യ സ്വന്തം സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. ലഡാക്കിലെ പുതിയ തർക്കം മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളിയെ കുറിച്ച സൂചനയാണെന്ന് കഴിഞ്ഞ ദിവസം യു.എസ് കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.