ചൈനീസ്​ ആക്രമണം; രാജ്​നാഥ്​സിങ്​ സൈനിക മേധാവികളെ കാണുന്നു

ന്യൂഡൽഹി: ചൈനീസ്​ ആക്രമണത്തെ തുടർന്നുണ്ടായ സാഹചര്യം ചർച്ചചെയ്യാൻ പ്രതിരോധമന്ത്രി രാജ്​നാഥ്​സിങ്ങിൻെറ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തു. മൂന്ന്​ സൈനിക മേധാവിമാരുമായും സംയുക്തസേന മേധാവി ബിപിൻ റാവത്തുമായാണ്​ കൂടിക്കാഴ്​ച. 

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗ​ല്‍വാ​ന്‍ താ​ഴ്വ​ര​യി​ല്‍ ഏറ്റു​മു​ട്ട​ലി​ല്‍ ഒ​രു കേ​ണ​ൽ അ​ട​ക്കം 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വരിച്ചത്​ വേദനാജനകമെന്ന്​ രാജ്​നാഥ്​ സിങ് ട്വീറ്റ്​ ചെയ്​തു​. ​വീരമൃത്യു വരിച്ച 20 സൈനികരുടെയും കുടുംബത്തിനും അനുശോചനം അറിയിച്ചു. 

‘ഗാൽവാനിലെ സൈനികരുടെ നഷ്​ടം അങ്ങേയറ്റം അസ്വസ്ഥവും വേദനാജനകവുമാണ്. നമ്മുടെ സൈനികർ അതിർത്തിയിലെ ജോലിക്കിടെ മാതൃകാപരമായ ധൈര്യവും വീര്യവും പ്രകടിപ്പിച്ചു. ഇന്ത്യൻ സൈന്യത്തിൻെറ ഉയർന്ന മൂല്യം ഉയർത്തിപിടിച്ച്​ ജീവൻ ബലിയർപ്പിച്ചു’ -രാജ്​നാഥ്​ സിങ്​ ട്വീറ്റ്​ ചെയ്​തു. 

അവരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ല. എൻെറ ഹൃദയം വീരമൃത്യു വതിച്ച സൈനികർക്കൊപ്പമാണ്​. ഈ ദുർഘട ഘട്ടത്തിൽ തോളോടു തോൾ ചേർന്ന്​ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം. ഈ ധീരരുടെ ധൈര്യത്തിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു -അദ്ദേഹം പറഞ്ഞു. 

അതേസമയം, ലഡാക്കിലെ ഗൽവാൻ താഴ്​വരയിൽ തിങ്കളാഴ്​ച രാത്രി ചൈനീസ്​ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ചൈനീസ്​ കമാർഡിങ്​ ഓഫിസറും കൊല്ലപ്പെട്ടതായി എ.എൻ.ഐ റിപ്പോർട്ട്​ ​െചയ്​തു. 


 

Tags:    
News Summary - Chinese Attack Rajnath Singh meeting with CDS, Services Chiefs -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.