വീണ്ടും ഇന്ത്യ-ചൈന സൈനികതല ചർച്ച; സംഘർഷ മേഖലകളിലെ അടിയന്തര സൈനിക പിൻമാറ്റം ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായുള്ള ഉന്നതതല സൈനിക ചർച്ചയിൽ കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ ശേഷിക്കുന്ന ഇടങ്ങളിൽനിന്നു കൂടി അടിയന്തരമായി സൈനിക പിൻമാറ്റം ആവശ്യപ്പെട്ട് ഇന്ത്യ. ദെപ്സാങ്, ദെംചോക് മേഖലകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും 19ാം വട്ട ഇന്ത്യ-ചൈന കമാൻഡർതല ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു. ചുശുൽ-മോൽഡോ അതിർത്തിയിലെ ഇന്ത്യൻ മേഖലയിലായിരുന്നു ചർച്ച.

കാലത്ത് 9.30ന് തുടങ്ങിയ ചർച്ച പത്തു മണിക്കൂർ നീണ്ടു. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കോർ കമാൻഡർ തല ചർച്ചക്ക് മുന്നോടിയായി ഞായറാഴ്ച പ്രാദേശിക കമാൻഡർമാർ ചർച്ച നടത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ ഇന്ത്യൻ സംഘത്തിന് ലഫ്. ജന. റാഷിം ബാലി (ലേ ആസ്ഥാനമായി പ്രവർത്തിക്കുന്ന 14 കോർ കമാൻഡർ) നേതൃത്വം നൽകി. ദക്ഷി സിൻജിയാങ് സൈനിക ജില്ല കമാൻഡർ ആയിരുന്നു ​ചൈനീസ് സംഘത്തിന്റെ നേതാവ്.

Tags:    
News Summary - Chinese military to hold talks on the Indian side of LAC on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.