ബീജിങ്: അമ്പത് വർഷമായി ഇന്ത്യയിൽ കുടുങ്ങിയ ചൈനീസ് സൈനികൻ സ്വദേശത്തേക്ക്. 1962ലെ ഇന്ത്യ–ചൈന യുദ്ധ സമയത്ത് ഇന്ത്യയിലെത്തിയ ചൈനീസ് സൈനികനായ വാങ് കീയാണ് അമ്പത് വർഷത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയത്.
1960തലാണ് വാങ് കീ ചൈനീസ് സൈന്യത്തിൽ ചേർന്നത്. 1962ലെ യുദ്ധത്തിെൻറ സമയത്ത് ഇന്ത്യയിലെത്തിയ വാങ് ഇന്ത്യൻ സൈന്യത്തിെൻറ പിടിയിലാവുകയായിരുന്നു. 1969 വരെ ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയ കുറ്റത്തിന് അദ്ദേഹം ജയിലിലായിരുന്നു. പിന്നീട് ജയിലിൽ മോചിതനായ അദ്ദേഹം ഇന്ത്യക്കാരിയായ സുശീലയെ വിവാഹം ചെയ്ത് മധ്യപ്രദേശിലെ ബാൽഗട്ട് ജില്ലയിലെ ടിരോഡി ഗ്രാമത്തിൽ താമസമാക്കി.
എന്നാൽ പിന്നീട് വാങ് കീക്ക് ജന്മനാട്ടിലേക്ക് തിരിച്ച് പോവാൻ സാധിച്ചില്ല. ഇപ്പോൾ ഇരു രാജ്യങ്ങളിലെ സർക്കാരുകളുടെ ഇടപെടലിെൻറ ഫലമായാണ് അദ്ദേഹത്തിന് സ്വദേശത്തേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്.വികാര നിർഭരമായ കൂടിച്ചേരലാണ് ഇതെന്ന് ചൈനയിലെത്തിയതിന് ശേഷം വാങ് കീ പ്രതികരിച്ചു. അദ്ദേഹത്തോടപ്പം മകൻ വിഷ്ണു വാങും മരുമകൾ നേഹ, പേരമകൾ കനാക് വാങ് എന്നിവരും ഉണ്ടായിരുന്നു. എന്നാൽ ഭാര്യ സുശീല ഇന്ത്യയിൽ തങ്ങുകയായിരുന്നു.
സൈനികെൻറ ദുരവസ്ഥ വിവരിച്ച് കൊണ്ട് നിരവധി മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. 2013 ഫെബ്രുവരിയിൽ ചൈന വാങിന് പാസ്പോർട്ടും ജീവിതാംശമായി മാസം നിശ്ചിത തുകയും ചൈനീസ് സർക്കാർ അനുവദിച്ചിരുന്നു. ഇൗയടുത്ത് ബി.ബി.സി നൽകിയ വാർത്തയെ ചൈനീസ് സോഷ്യൽ മീഡിയ എറ്റെടുത്തതോടെയാണ് വാങ് കീക്ക് നാട്ടിലെത്താനുള്ള വഴിതെളിഞ്ഞത്.
പിന്നീട് ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയ ഉദ്യോഗസ്ഥതല ചർച്ചക്കൊടുവിൽ വാങിനും കുടുംബത്തിനും ഫാമിലി വിസ അനുവദിക്കാൻ ചൈനീസ് സർക്കാർ തയ്യാറായി. ഇതോടെയാണ് വാങിന് വീണ്ടും നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്. അതേ സമയം വാങ് കീ ആഗ്രഹിക്കുന്നെങ്കിൽ ഇന്ത്യയിലേക്ക് തിരിച്ച് വരാനുള്ള റീ എൻട്രി വിസ ഇന്ത്യൻ സർക്കാർ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.