പോക്സോ കേസിൽ ഹാജരാകാൻ യെദിയൂരപ്പക്ക് സി.ഐ.ഡി നോട്ടീസ്

ബംഗളൂരു: പോക്സോ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാജരാകാൻ മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പക്ക് സി.ഐ.ഡി നോട്ടീസ്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവി​നോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അർബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചിരുന്നു.

കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ സഹോദരൻ തിങ്കളാഴ്ചയാണ് കർണാടക ഹൈകോടതിയിൽ റിട്ട് ഹരജി നൽകിയത്. അന്വേഷണം മന്ദഗതിയിലാണെന്നും കേസിന്റെ തൽസ്ഥിതി വിവരം അറിയിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. അതേസമയം, ഡൽഹിയിലുള്ള യെദിയൂരപ്പ നോട്ടീസിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ ഒ​രാ​ഴ്ച സ​മ​യം നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന് ത​ന്റെ അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന യെ​ദി​യൂ​ര​പ്പ സി.​ഐ.​ഡി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ഈ ​കേ​സി​ൽ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം യെ​ദി​യൂ​ര​പ്പ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്. നേ​ര​ത്തെ മൂ​ന്നു​ത​വ​ണ വി​ളി​ച്ചു​വ​രു​ത്തി അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു.

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു

ബം​ഗ​ളൂ​രു: ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സി.​ഐ.​ഡി വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്.

17കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള (പോ​ക്സോ) നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 354 എ ​വ​കു​പ്പു പ്ര​കാ​ര​വു​മാ​ണ് യെ​ദി​യൂ​ര​പ്പ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​രാ​തി​ക്കാ​രി പ​തി​വാ​യി ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ത​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു തെ​റ്റും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും യെ​ദി​യൂ​ര​പ്പ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ത​നി​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഏ​പ്രി​ൽ 12ന് ​താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​മ്പാ​കെ ഹാ​ജ​രാ​യി​രു​ന്നു. എ​ന്നാ​ൽ, ത​ന്റെ മൊ​ഴി ഔ​ദ്യോ​ഗി​ക​മാ​യി ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം ത​ന്റെ ശ​ബ്ദ സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഹ​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. 

Tags:    
News Summary - CID notice for Yeddyurappa to appear in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.