ബംഗളൂരു: കാസർകോട് ചൗക്കി സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസ് കർണാടക സർക്കാർ സി.െ എ.ഡിക്ക് ൈകമാറി. തന്നെ പീഡിപ്പിച്ചതിന് പുറമെ മതപരിവർത്തനത്തിന് നിർബന്ധിച്ചെ ന്നും ചൂണ്ടിക്കാട്ടി യുവതി കാമുകനും ബംഗളൂരു സ്വദേശികളായ രണ്ടുപേർക്കുമെതിരെ നൽകി യ പരാതിയിൽ കഴിഞ്ഞ ജനുവരി അഞ്ചിന് ബംഗളൂരു പരപ്പന അഗ്രഹാര പൊലീസ് രജിസ്റ്റർ ചെ യ്ത കേസാണ് സി.െഎ.ഡിക്ക് കൈമാറിയത്.
കേസിൽ അനേഷണം ആരംഭിച്ചതായി സി.െഎ.ഡി വിഭാഗം തലവൻ ഡി.സി.പി പ്രവീൺ സൂദ് പറഞ്ഞു. കേസ് സി.െഎ.ഡിക്ക് ൈകമാറിയതിന് കർണാടകയിലെ ബി.ജെ.പി സർക്കാറിനെ അഭിനന്ദിച്ച് ശോഭ കരന്ത്ലാജെ എം.പി ട്വീറ്റ് ചെയ്തു. പ്രണയത്തിെൻറ പേരിൽ അമുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുകയും നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയും ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്നും കർണാടക പൊലീസ് ഇൗ കേസ് തെളിയിച്ച് ജിഹാദി പ്രവർത്തനം നടത്തുന്നവർക്ക് ശക്തമായ സന്ദേശം നൽകുമെന്നും കരന്ത്ലാജെ പറഞ്ഞു.
പരപ്പന അഗ്രഹാര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുവതിക്കും കാമുകനായ പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി റിഷാബി(24)നും താമസ സൗകര്യമൊരുക്കിയ ബംഗളൂരു ഇലക്ട്രോണിക് സിറ്റി മുനിറെഡ്ഡി ലേഒൗട്ട് സ്വദേശി അൻസാരി (28)യെ പൊലീസ് ഇൗ മാസം ആദ്യത്തിൽ അറസ്റ്റുചെയ്തിരുന്നു. ഇദ്ദേഹത്തിെൻറ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. അൻസാരിയുടെ കടയിലെ ജീവനക്കാരനായിരുന്നു റിഷാബ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ കാസർകോട് പൊലീസിൽ നൽകിയ പരാതിയിൽ റിഷാബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കാസർകോട് ജയിലിൽ റിമാൻഡിലാണ്. ഇതിനിടെയാണ് ഉഡുപ്പി-ചികമഗളൂരു എം.പി ശോഭ കരന്ത്ലാജെക്കൊപ്പം യുവതി കർണാടക മുഖ്യമന്ത്രിയെയും ബംഗളൂരു സിറ്റി പൊലീസ് കമീഷണറെയും കണ്ട് പരാതി നൽകിയത്.
സമൂഹ മാധ്യമത്തിലൂടെ റിഷാബുമായി പരിചയപ്പെട്ട യുവതി കഴിഞ്ഞ മാസം ആദ്യത്തിലാണ് ബംഗളൂരുവിലേക്ക് ഒളിച്ചോടിയത്. തുടർന്ന് കാസർകോട് സി.െഎയുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും ബംഗളൂരുവിലെ താമസസ്ഥലത്തുനിന്ന് പിടികൂടി ഡിസംബർ 31ന് കാസർകോട് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇഷ്ടപ്രകാരം യുവാവുമൊത്ത് പോയെന്ന് മൊഴി നൽകിയ പെൺകുട്ടി പിന്നീട് സംഘ്പരിവാർ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ബി.ജെ.പി എം.പി ശോഭ കരന്ത്ലാജെക്കൊപ്പം ബംഗളൂരുവിലെത്തി പരാതി നൽകുകയായിരുന്നു. മതം മാറ്റത്തിന് നിർബന്ധിച്ചതായി പരാതിയിലില്ലെന്ന് കാസർകോട് പൊലീസ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.