െചന്നൈ: തമിഴ്നാട്ടിൽ ആയിരത്തിലധികം നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ മാറ്റി. 1018 സ്ഥലപ്പേരുകൾ ഇംഗ്ലീഷിൽനിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റിയാണ് സർക്കാർ ഉത്തരവിട്ടത്. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിലാണ് തീരുമാനം.
കോയമ്പത്തൂർ, വെല്ലൂർ പോലുള്ള പ്രധാന സ്ഥലങ്ങളുടെ പേരുകളിലും മാറ്റം വരുത്തി. കോയമ്പത്തൂരിനെ ഇനി ‘കോയംപുത്തൂർ’ എന്നായിരിക്കും വിളിക്കുക. അബംട്ടൂരിനെ ‘അംബത്തൂരാ’യും വെല്ലൂരിനെ ‘വേലൂർ’ എന്നാക്കിയും മാറ്റിയിട്ടുണ്ട്. ദിണ്ഡിഗൽ ഇനി ‘തിണ്ടുക്കൽ’ എന്നായിരിക്കും അറിയപ്പെടുക. പെരമ്പൂര്‍-പേരാമ്പൂര്‍, തൊണ്ടിയാര്‍പേട്ട്-തണ്ടിയാര്‍പേട്ടൈ, എഗ്മോര്‍-എഴുമ്പൂര്‍ തുടങ്ങിയ സ്ഥല പേരുകളും മാറും.
രണ്ടുവർഷം മുമ്പ് നിയമസഭയിൽ പ്രഖ്യാപനത്തിലാണ് ഇംഗ്ലീഷ് ഉച്ചാരണം വരുന്ന പേരുകൾ തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റുന്ന വിവരം അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം പേരുമാറ്റം സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കുകയായിരുന്നു. പേരുമാറ്റം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജില്ല കലക്ടര്‍മാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.