‘പൗരത്വ നിയമം ഭരണഘടനാ വിരുദ്ധം’ - അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: പൗരത്വ നിയമം നടപ്പാക്കിയതിനെതിരെ കേന്ദ്രസർക്കാരിനെ വിമർശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഉവൈസി അഭിപ്രായപ്പെട്ടു.

ബി.ജെ.പി പൗരത്വ നിയമം മതത്തെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. അത് തുല്യതയ്ക്കുള്ള ഭരണഘടനാ അവകാശത്തിന് എതിരാണ്. അതിനാലാണ് താൻ പാർലമെന്റിൽ പൗരത്വ ബില്ലിന്റെ പകർപ്പ് വലിച്ചുകീറിയതെന്ന് ഉവൈസി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി സ്ഥാനാർഥികൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഉവൈസി അവകാശപ്പെട്ടു.

തെലങ്കാനയിൽ ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ ഉവൈസി ഹൈദരാബാദ് മണ്ഡലത്തിൽ ബി.ജെ.പി നേതാവ് മാധവി ലതയുടെ കള്ളവോട്ട് ആരോപണത്തോട് പ്രതികരിക്കുകയും ചെയ്തു. മാധവി ലത തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോഗം ചെയ്യുകയാണെന്ന് ഉവൈസി പറഞ്ഞു.

എല്ലാ വർഷവും ജനുവരിയിൽ വോട്ടർ പട്ടികയിൽ പേരുകൾ ഉൾപ്പെടുത്തുകയും പട്ടിക പുറത്തുവിടുകയും ചെയ്യും. തെരഞ്ഞെടുപ്പിന് മുമ്പ് അന്തിമ വോട്ടർ പട്ടിക എന്നപേരിൽ മറ്റൊരു പട്ടിക പുറത്തുവരുന്നു. ഇതിലൂടെ തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോഗം ചെയ്യുകയാണ്.

Tags:    
News Summary - 'Citizenship Act is unconstitutional' - Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.