ന്യൂഡൽഹി: പ്രക്ഷോഭങ്ങളും എതിർപ്പും രാജ്യവ്യാപകമായി അതിശക്തമായി തുടരുന്നതിനി ടെ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. നി യമം വെള്ളിയാഴ്ച മുതൽ നിലവിൽ വന്നതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ വിജ്ഞാപനത്തിലുള്ളത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളായ മുസ്ലിം ഇതര മതവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് നിയമം. 2019 ഡിസംബർ ഒമ്പതിന് ലോക്സഭയും 11ന് രാജ്യസഭയും പാസാക്കിയ ബിൽ 12ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു. അതാണ് ഒരു മാസത്തിനുശേഷം പ്രാബല്യത്തിലാക്കി വിജ്ഞാപനം ഇറങ്ങിയത്.
സുപ്രീംകോടതിയിലെ ഹരജികൾ തീർപ്പാകുന്നതുവരെ കാത്തിരിക്കേെണ്ടന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചതോടെയാണ് നടപടിക്ക് ജീവൻവെച്ചത്. വിജ്ഞാപനമിറക്കുംമുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേെണ്ടന്നാണ് കേന്ദ്രത്തിെൻറ നിലപാട്. നിയമം പാസാക്കും മുമ്പ് ചർച്ച നടത്തിയിട്ടുണ്ടെന്നതാണ് വാദം. സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ നിയമം പ്രാബല്യത്തിൽ വരട്ടെ എന്ന നിലപാടിലാണ് വിജ്ഞാപനത്തിന് വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.