ന്യൂഡൽഹി: രാജ്യത്ത് മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുൽ മോമൻ പറഞ്ഞു.
എല്ലാവരെയും സമത്വത്തോടെയാണ് കാണുന്നത്. സമാധാനത്തോടെയാണ് എല്ലാവരും രാജ്യത്ത് കഴിയുന്നത്. ഇത് മനസിലാക്കണമെങ്കിൽ അമിത് ഷാ കുറച്ചുനാൾ ബംഗ്ലാദേശിൽ താമസിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി ബിൽ മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ ഇല്ലാതാക്കും. ഇന്ത്യയുടെ പുതിയ നടപടി ഇരുരാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കില്ലെന്ന് കരുതുന്നതായും മന്ത്രി അബ്ദുൽ മോമൻ വ്യക്തമാക്കിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ഇന്ന് എത്താനിരിക്കെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഇന്തോ-പസഫിക് റീജണൽ ചർച്ചയ്ക്കായാണ് അബ്ദുൽ മോമൻ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.