ഹന്ദ്വാരയിൽ തീവ്രവാദി ആക്രമണത്തിൽ സിവിലയൻ കൊല്ലപ്പെട്ടു

കുപ്​വാര: ജമ്മു കശ്മീർ കുപ്​വാര ജില്ലയിലെ ഹന്ദ്വാരയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ സിവിലയൻ കൊല്ലപ്പെട്ടു. തീവ്രവാദികൾ കടന്നു കളഞ്ഞ സ്ഥലത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. 

തിങ്കളാഴ്ച ഹന്ദ്വാരയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കൂടാതെ ഏഴ് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. വാൻഗം -ഖ്വാസിയാബാദ് മേഖലയിൽവെച്ചാണ് സൈനികർക്ക് നേരെ തീവ്രവാദികൾ  വെടിയുതിർത്തത്. 

മെയ് രണ്ടിന് ഹന്ദ്വാര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കേണലും മേജറും ഉൾപ്പെടെ നാലു സൈനികരും ഒരു പൊലീസ് ഓഫിസറും കൊല്ലപ്പെട്ടിരുന്നു. 
 

Tags:    
News Summary - A Civilian Killed in Handwara -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.