യു.പിയിൽ അംബേദ്കർ പ്രതിമ മാറ്റിയതുമായി ബന്ധപ്പെട്ട് സംഘർഷം; 11 പേർ അറസ്റ്റിൽ

ലഖ്നോ: യു.പിയിലെ ബദോവിയിൽ അംബേദ്കർ പ്രതിമ മാറ്റിയതുമായി ബന്ധപ്പെട്ട് സംഘർഷം. അനധികൃതമെന്ന് ആരോപിച്ച് ​പൊലീസ് അധികൃതർ പ്രതിമ മാറ്റിയതോടെയാണ് സംഘർഷമുണ്ടായത്. പ്രതിമ മാറ്റിയതിന് പിന്നാലെ ആൾക്കൂട്ടം പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.

ബദോവിയിൽ അ​ക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ചെറിയ പൊലീസ് ​സേനയെയാണ് വിന്യസിച്ചതെന്ന് സർക്കിൾ ഇൻസ്​പെക്ടർ ഭുബനേശ്വർ കുമാർ പാണ്ഡ പറഞ്ഞു. 11 പേർ സംഭവുമായി ബ​ന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ഇതിൽ മൂന്ന് പേർ സ്ത്രീകളാണെന്ന് പൊലീസ് അറിയിച്ചു.

51 പേർക്കെതിരെ ഇതുവരെ കേസെടുത്തിട്ടുണ്ടെന്ന് കോത്‍വാലി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജയ് സേത് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അംബേദ്കർ പ്രതിമ മുഷ്ഹിലാത്പുർ ഗ്രാമത്തിൽ സ്ഥാപിക്കപ്പെട്ടത്. തുടർന്ന് ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെത്തി പ്രതിമ നീക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ആളുകൾ ഇതിന് തയാറാകാതിരുന്നതോടെ തങ്ങൾ പ്രതിമ നീക്കിയെന്നും തുടർന്ന് സംഘർഷമുണ്ടാവുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

Tags:    
News Summary - Clashes erupt in UP’s Bhadohi over removal of illegal Ambedkar idol, 11 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.