ജീവനക്കാരുടെ അശ്രദ്ധ; ഒന്നാം ക്ലാസുകാരി ക്ലാസ് മുറിയിൽ കിടന്നത് 18 മണിക്കൂറോളം

ലഖ്നോ: ഉത്തർപ്രദേശിലെ സംഭാലിൽ ഏഴ് വയസുകാരി 18 മണിക്കൂറോളം പൂട്ടിയിട്ട ക്ലാസ് മുറിയിൽ കുടുങ്ങി കിടന്നു. ജീവനക്കാർ ക്ലാസ് മുറി പരിശോധിക്കാതെ പൂട്ടിയതാണ് ഇതിന് കാരണം. ബുധനാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഗുന്നൗറിലെ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയെയാണ് ചൊവ്വാഴ്ച സ്കൂൾ കഴിഞ്ഞ് ക്ലാസ് മുറിയിൽ പൂട്ടിയിട്ടത്. വൈകുന്നേരമായിട്ടും കുട്ടി വീട്ടിൽ മടങ്ങിയെത്താതിനെ തുടർന്ന് പെൺകുട്ടിയുടെ മുത്തശ്ശി സ്കൂളിൽ പോയി അന്വേഷിച്ചെങ്കിലും ക്ലാസിൽ ആരും ബാക്കിയില്ലെന്നാണ് ജീവനക്കാർ മറുപടി നൽകിയത്.

തുടർന്ന് വനമേഖലയിലുൾപ്പടെ കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ബുധനാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോഴാണ് രാത്രി മുഴുവൻ കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടി കിടക്കുകയായിരുന്നെന്ന് അറിഞ്ഞത്.

പെൺകുട്ടി സുഖമായിരിക്കുന്നതായും മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നും ബ്ലോക്ക് വിദ്യഭ്യാസ ഒഫീസർ പറഞ്ഞു. സ്കൂൾ സമയം കഴിഞ്ഞ ശേഷം അധ്യാപകരോ മറ്റ് ജീവനക്കാരോ ക്ലാസ് മുറിയിൽ പരിശോധന നടത്തിയില്ല. അശ്രദ്ധ കാണിച്ച എല്ലാ ജീവനക്കാർക്കെതിരെയും കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Class 1 student left locked in classroom for 18 hours in UP school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.