ലഖ്നോ: ഉത്തർപ്രദേശിൽ പ്ലസ് വൺ വിദ്യാർഥി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.ഇറ്റാവയിലെ ഗ്യാൻസ്ഥലി അക്കാദമി വിദ്യാർഥി സാഗർ യാദവാണ് ആത്മഹത്യ ചെയ്തത്.
ഇറ്റാവയിലെ മെഹ്റ റെയിൽ ക്രോസിലാണ് സാഗർ ആത്മഹത്യ ചെയ്തത്. സ്കൂളിലെ രണ്ട് അധ്യാപകരാണ് സാഗറിെൻറ മരണത്തിന് ഉത്തരവാദികളെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ 85 ശതമാനം മാർക്ക് വാങ്ങിയ സാഗറിനോട് പ്ലസ് വൺ അവസാന പരീക്ഷക്ക് മുമ്പ് ഇൗ രണ്ട് അധ്യാപകരും അവരുടെ അടുത്ത് ട്യൂഷന് വരാൻ നിർബന്ധിച്ചിരുന്നു.
അധ്യാപകരുടെ ട്യൂഷൻ ഗുണം ചെയ്യാത്തതിനാൽ സാഗർ അത് നിർത്തി. ട്യൂഷൻ നിർത്തിയതോടെ അധ്യാപകർ കുട്ടിയോട് പകയോെട െപരുമാറി എന്നും പരീക്ഷയിൽ നാലു വിവിധ വിഷയങ്ങളിൽ തോൽപ്പിച്ചുവെന്നും സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു. വീണ്ടും ട്യൂഷന് വന്നില്ലെങ്കിൽ പരീക്ഷയിൽ തോൽക്കുമെന്ന് അധ്യാപകർ സാഗറിെന ഭീഷണിപ്പെടുത്തിയിരുന്നതായും സുഹൃത്തുക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.